Breaking

Saturday, July 6, 2019

ബി.ജെ.പി അംഗത്വ വിതരണ പരിപാടിയുമായി മോദി ഇന്ന് വാരണാസിയില്‍

ന്യൂഡൽഹി; ബി.ജെ.പി.യുടെ അംഗത്വ വിതരണ പരിപാടിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരണാസിയിലെത്തും. വീണ്ടും അധികാരത്തിൽ എത്തിയ ശേഷം ഇത് രണ്ടാമത്തെ തവണയാണ് മോദി തീർത്ഥാടന കേന്ദ്രം കൂടിയായ തന്റെ മണ്ഡലത്തിലെത്തുന്നത്. നമുക്കെല്ലാം പ്രചോദനമായ ശ്യാമപ്രസാദ് മുഖർജിയുടെ ജന്മദിനത്തിലാണ് ബി.ജെ.പി അംഗത്വ പരിപാടിക്ക് തുടക്കമാവുന്നത്. ഈ പരിപാടിയിൽ കാശിയിൽ വെച്ച് ഞാൻ പങ്കുചേരും. ജീവിതത്തിലെ എല്ലാ തുറയിലുംപെട്ട ബി.ജെ.പി കുടുംബാംഗങ്ങളെ കൂടുതൽ ബന്ധിപ്പിക്കുന്നതാകും അംഗത്വ വിതരണ പരിപാടി. അത് നമ്മുടെ പാർട്ടിയെ കൂടുതൽ ശക്തപ്പെടുത്തും മോദി ട്വീറ്റ് ചെയ്തു. രാവിലെ പത്ത് മണിക്ക് വാരണാസിയിലെത്തുന്ന മോദി വിമാനത്താവളത്തിലെ ലാൽബഹാദൂർ ശാസ്ത്രിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും. മാൻ മഹൽ മ്യൂസിയവും മോദി സന്ദർശിക്കും. ലോക്സഭ തിരഞ്ഞെടുപ്പിൽ വാരണാസിയിൽ മത്സരിച്ച മോദി 4.79 ലക്ഷം വോട്ടിനാണ് വിജയിച്ചത്. ആഗസ്റ്റ് 11 ന് അവസാനിക്കുന്ന അംഗത്വ വിതരണ പരിപാടി അവസാനിക്കുന്നതോടെ പാർട്ടി 20 ശതമാനം അംഗത്വ വർധനവാണ് ലക്ഷ്യമിടുന്നതെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് ശിവരാജ് സിങ് ചൗഹാൻ വ്യക്തമാക്കി. മൊബൈൽ നമ്പറിലേക്ക് മിസ് കോൾ നൽകുന്നതിലൂടെ ആർക്കും ബി.ജെ.പി അംഗത്വം എടുക്കാമെന്നും ചൗഹാൻ വ്യക്തമാക്കി. content highlights:Narendra Modi o Launch Membership Drive In Varanasi


from mathrubhumi.latestnews.rssfeed https://ift.tt/2S4eM9K
via IFTTT