നെടുങ്കണ്ടം: റിമാന്റ് പ്രതി രാജ്കുമാറിന്റെ മരണത്തിൽകൂടുതൽ പോലീസുകാരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. എഎസ്ഐ റജിമോൻ, ഡ്രൈവർ നിയാസ് എന്നിവരെ അറസ്റ്റ്ചെയ്യാനാണ് സാധ്യത. അതേ സമയം നെടുങ്കണ്ടം സ്റ്റേഷനിലെ മുഴുവൻ പോലീസുകാർക്കെതിരേയും നടപടിയുണ്ടാവില്ല. രാജ്കുമാറിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ നാല് പ്രതികളിൽ രണ്ട് പേരുടെ അറസ്റ്റാണ് ഇതുവരെ ഉണ്ടായത്. രണ്ടുംമൂന്നും പ്രതികളായ എഎസ്ഐ റജിമോൻ പോലീസ് ഡ്രൈവർ നിയാസ് എന്നിവർക്കെതിരേ കൊലപാതക കുറ്റം ചുമത്തി ഇന്ന് അറസ്റ്റ് രേഖപ്പെടുത്താനാണ് സാധ്യത. ഒളിവിലായിരുന്ന ഇരുവരും ഇന്ന് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാവും. റിമാന്റിലുള്ള കെ എ സാബു സജി ആന്റണി എന്നിവരുടെ ഡ്യൂട്ടി വിവരങ്ങൾ ക്രൈംബ്രാഞ്ച് നേരത്തെ പീരുമേട് കോടതിക്ക് കൈമാറി. ജൂൺ 12 മുതൽ 16വരെനെടുങ്കണ്ടം സ്റ്റേഷനിൽ ജോലിയിലുണ്ടായിരുന്ന മുഴുവൻ പോലീസുകാരുടെയും വിശദ വിവരങ്ങളും ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ മൊഴികളിലെ വൈരുധ്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അതേസമയം രാജ്കുമാറിന്റെ കസ്റ്റഡിമരണത്തെത്തുടർന്ന് നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ മുഴുവൻ പോലീസുകാരെയും മാറ്റുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉടൻ നടക്കില്ല. പകരം നിയമിക്കാൻ പോലീസുകാർ ഇടുക്കി എ.ആർ. ക്യാമ്പിൽ ഇല്ലാത്തതാണ് കാരണം. മുഴുവൻപേരെയും മാറ്റിയാൽ സ്റ്റേഷന്റെ പ്രവർത്തനം താറുമാറാകുമെന്നാണ് ജില്ലാ പോലീസ് മേധാവിയുടെ വിശദീകരണം. ഉടുമ്പൻചോല, കമ്പംമെട്ട്, കട്ടപ്പന സ്റ്റേഷനുകളിൽനിന്ന് അഞ്ചുപോലീസുകാരെ നെടുങ്കണ്ടത്തേക്കുമാറ്റി ജില്ലാ പോലീസ് മേധാവി ഉത്തരവിറക്കിയിട്ടുണ്ട്. കമ്പംമെട്ടിൽനിന്ന് എ.എസ്.ഐ. പി.ജെ. ചാക്കോ, സി.പി.ഒ. എൻ. ജയൻ, ഉടുമ്പൻചോലയിൽനിന്ന് എസ്.സി.പി.ഒ. അബ്ദുൾ റസാഖ്, കട്ടപ്പനയിൽനിന്ന് സി.പി.ഒ.മാരായ സുനിൽ മാത്യു, അനിൽ കൃഷ്ണൻ എന്നിവരെയാണ് മാറ്റിയിരിക്കുന്നത്. അടിമാലി സ്റ്റേഷനിൽനിന്ന് എസ്.സി.പി.ഒ. പി.പി. ഷാജി, രാജാക്കാട് സ്റ്റേഷനിൽനിന്ന് ബിനു ആൻഡ്രൂസ് എന്നിവരെ മൂന്നാർ സ്റ്റേഷനിലേക്കു മാറ്റിയിട്ടുണ്ട്. നെടുങ്കണ്ടം സ്റ്റേഷനിലെ സസ്പെൻഷനിലുള്ള ഏഴു പോലീസുകാരെയും മൂന്നാർ സ്റ്റേഷനിലെ മൂന്നു പോലീസുകാരെയും ജില്ലാ പോലീസ് ആസ്ഥാനത്തേക്കുമാറ്റി. ജൂൺ 25-ന് നെടുങ്കണ്ടം എസ്.ഐ. കെ.എ. സാബു, എ.എസ്.ഐ. സി.ബി. റെജിമോൻ, ഡ്രൈവർമാരായ നിയാസ്, സജീവ് ആന്റണി എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. 26-ന് എ.എസ്.ഐ. സ്റ്റേഷൻ റൈറ്റർ റോയി പി. വർഗീസ്, സി.പി.ഒ. അസിസ്റ്റന്റ് റൈറ്റർ ശ്യാം മോഹൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സന്തോഷ് വർഗീസ്, ബിജു ലൂക്കോസ് എന്നിവരെക്കൂടി സസ്പെൻഡ് ചെയ്തു. നെടുങ്കണ്ടം സി.ഐ. റെജി എം. കുന്നിപ്പറമ്പനെയും നാല് സി.പി.ഒ.മാരെയും സ്ഥലംമാറ്റിയിരുന്നു. ഇവർക്കുപകരം മുല്ലപ്പെരിയാർ പോലീസ് സ്റ്റേഷനിൽനിന്ന് സി.ഐ. സി. ജയകുമാറും കട്ടപ്പനയിൽനിന്ന് എസ്.ഐ. എസ്. കിരണും നെടുങ്കണ്ടത്തെത്തിയിട്ടുണ്ട്. ഒന്നാംപ്രതിയുടെ ജാമ്യാപേക്ഷ മാറ്റി ഒന്നാംപ്രതി നെടുങ്കണ്ടം മുൻ എസ്.ഐ. കെ.എ. സാബുവിന്റെ ജാമ്യാപേക്ഷ പീരുമേട് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി മാറ്റിവെച്ചു. ബുധനാഴ്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സാബുവിനെ ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു ദേവികുളം ജയിലിലേക്കാണ് അയച്ചത്. ഏറ്റുമാനൂർ കോടതിയിൽനിന്ന് റിമാൻഡ് രേഖകൾ എത്താത്തതിനാൽ അപേക്ഷ മാറ്റുകയായിരുന്നു. അപേക്ഷ ശനിയാഴ്ച പരിഗണിക്കും. കൂടുതൽ രേഖകൾ സമർപ്പിച്ചു പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിന്റെ ഭാഗമായി കൂടുതൽ രേഖകൾ പീരുമേട് കോടതിയിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ചു. റിമാൻഡിൽ കഴിയുന്ന എസ്.ഐ. കെ.എ. സാബു, ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ സജീവ് ആന്റണി എന്നിവരുടെ ഡ്യൂട്ടി വിവരങ്ങളാണ് കൈമാറിയത്. content highlights:Rajkumar custodial More policemen to be arrested
from mathrubhumi.latestnews.rssfeed https://ift.tt/2L0Uo8R
via
IFTTT