ലോഡ്സ്: ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിന്റെ വിജയത്തിൽ നിർണായകമായത് എന്തായിരുന്നു? ഈ ചോദ്യത്തിനുള്ള ആദ്യത്തെ ഉത്തരം അവസാന ഓവറിൽ മാർട്ടിൻ ഗുപ്റ്റിലിന്റെ ഓവർ ത്രോയിൽ ഇംഗ്ലണ്ടിന് ലഭിച്ച ആആറ് റൺസെന്നാകും. ഗുപ്റ്റിൽ ബൗണ്ടറി ലൈനിന് അരികിൽ നിന്ന് എറിഞ്ഞ പന്ത് ബെൻ സ്റ്റോക്ക്സിന്റെ ബാറ്റിൽ തട്ടി ബൗണ്ടറി ലൈൻ കടക്കുകയായിരുന്നു. ഇതോടെ ആ പന്തിൽ ഇംഗ്ലണ്ടിന് ആറു റൺസ് ലഭിച്ചു. എന്നാൽ ഐ.സി.സിയുടെ നിയമപ്രകാരം ഇംഗ്ലണ്ടിന് ലഭിക്കേണ്ടിയിരുന്നത് അഞ്ചു റൺസെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഓവർ ത്രോയിൽ ലഭിക്കുന്ന റൺസുമായി ബന്ധപ്പെട്ട് ഐ.സി.സിയുടെ 19.8 നിയമത്തിൽ പറയുന്നത് ഇങ്ങനെയാണ്. ഫീൽഡറുടെ ഓവർ ത്രോയിൽ പന്ത് ബൗണ്ടറി ലൈൻ കടക്കുകയാണെങ്കിൽ ആ ബൗണ്ടറി റൺസ് അനുവദിക്കും. എന്നാൽ ആ ബൗണ്ടറിയോടൊപ്പം ഫീൽഡർ പന്ത് എറിയുമ്പോൾ ബാറ്റ്സ്മാൻ ഓടി പൂർത്തിയാക്കിയ റൺസ് മാത്രമാണ് അനുവദിക്കുക. ആ ത്രോയുടെ സമയത്ത് ബാറ്റ്സ്മാൻ ക്രീസിലെത്തിയില്ലെങ്കിൽ ആ റൺ പരിഗണിക്കുകയില്ല. ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിന് അഞ്ച് റൺസാണ് അനുവദിക്കേണ്ടിയിരുന്നത്. കാരണം ഗുപ്റ്റിൽ പന്ത് എറിയുമ്പോൾ സ്റ്റോക്ക്സും ആദിൽ റഷീദും രണ്ടാം റൺ പൂർത്തിയാക്കിയിട്ടുണ്ടായിരുന്നില്ല. എന്നാൽ ഫീൽഡ് അമ്പയർ കുമാർ ധർമ്മസേന ഇംഗ്ലണ്ടിന് ആറു റൺസ് കൊടുത്തു. ആ സമയത്ത് ഓരോ റണ്ണും വിലപ്പെട്ടതായിരുന്നു. നാലാം പന്തിൽ ആറു റൺസ് ലഭിച്ചതോടെ ഇംഗ്ലണ്ടിന് വിജയിക്കാൻ രണ്ടു പന്തിൽ മൂന്നു റൺസ് എന്ന അവസ്ഥയിലെത്തി. അതല്ലെങ്കിൽ രണ്ടു പന്തിൽഇംഗ്ലണ്ട് നാല് റൺസ് എടുക്കേണ്ടിയിരുന്നു. അങ്ങനെയെങ്കിൽ ചിലപ്പോൾ മത്സരഫലം മറ്റൊന്നാകുമായിരുന്നു. പ്രത്യേകിച്ച് മത്സരം നിശ്ചിത ഓവറിലും സൂപ്പർ ഓവറിലും ടൈ ആയ സ്ഥിതിക്ക്. ഇതിന് പിന്നാലെ ന്യൂസീലൻഡ് ആരാധകർ ഐ.സി.സിക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ്. സൂപ്പർ ഓവർ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയ ടീമെന്ന നിലയിൽ ഇംഗ്ലണ്ടിന് കിരീടം സമ്മാനിച്ചപ്പോൾ ഈ ഓവർ ത്രോയുടെ നിയമം എന്തുകൊണ്ട് കണക്കിലെടുത്തില്ല എന്ന് ആരാധകർ ചോദിക്കുന്നു. ഗ്രൗണ്ടിൽ നിൽക്കുന്ന അമ്പയർമാർക്ക് പോലും നിയമം അറിയില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. The below photo is 2 seconds after @Martyguptill released the throw and the batsman are only crossing each other at that point. So they had definitely not crossed when the throw was released Incompetent umpiring @ICC @cricketworldcup #Adharmasena pic.twitter.com/JC1l06lLwg — Praveen Kumar (@praveencp) July 15, 2019 Content Highlights: Overthrow Run England vs New Zealand World Cup Final
from mathrubhumi.latestnews.rssfeed https://ift.tt/2GflzZl
via
IFTTT