Breaking

Monday, July 15, 2019

'ഗവര്‍ണർ കളിപ്പാവയാണോ?'ചോദ്യപേപ്പറിൽ പുലിവാല് പിടിച്ച് ബിഹാർ പി.എസ്.സി

പട്ന: സംസ്ഥാന സിവിൽ സർവീസ് പരീക്ഷയിൽ ഉദ്യോഗാർഥികൾക്ക് ഗവർണർമാരുടെ പങ്കിനെ കുറിച്ചുള്ള ചോദ്യം നൽകി ബിഹാർ പിഎസ് സി പുലിവാല് പിടിച്ചു. ഞായറാഴ്ച നടന്ന സംസ്ഥാന സിവിൽ സർവീസ് പരീക്ഷയിലാണ് വിവാദ ചോദ്യം നൽകിയത്. സംസ്ഥാന രാഷ്ട്രീയത്തിലെ നിലവിലെ സാഹചര്യം അടിസ്ഥാനമാക്കി ഗവർണർമാരുടെ പങ്കിനെ കുറിച്ച് വിമർശനാത്മകമായി പരിശോധിക്കുക എന്നായിരുന്നു ഉദ്യോഗാർഥികളെ കുഴപ്പിച്ച ചോദ്യം. ബിഹാറിലെ നിലവിലെ സാഹചര്യം അടിസ്ഥാനമാക്കി ഗവർണർ ഒരു കളിപ്പാവയാണോയെന്ന്വിശദമാക്കാനും ചോദ്യത്തിൽ നിർദേശിച്ചിരുന്നു. ഏതെങ്കിലും അംഗങ്ങൾക്ക് ചോദ്യപേപ്പർ തയ്യാറാക്കിയതിൽ പങ്കുണ്ടോയെന്ന് ബിപിഎസ് സി ഉടൻ തന്നെ അന്വേഷിക്കുകയും ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപികയ്ക്കാണ്ചോദ്യത്തിന്റെ പൂർണ ഉത്തരവാദിത്തമെന്ന് അറിയിക്കുകയും ചെയ്തു. ചോദ്യത്തിൽ കുഴപ്പമൊന്നുമില്ലെന്നും എന്നാൽ കളിപ്പാവ എന്ന പ്രയോഗം ഒഴിവാക്കാമായിരുന്നെന്നും പിഎസ് സി അധികൃതർ വ്യക്തമാക്കി. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദൾ(യു)വും ബിജെപിയും ചേർന്നാണ് ബിഹാറിൽ ഭരണം നടത്തുന്നത്. എന്നാൽ ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 16 സീറ്റുകളിൽ വിജയം നേടിയിട്ടും കേന്ദ്രമന്ത്രിസഭയിൽ വേണ്ട പരിഗണന ലഭിക്കാത്തതിൽ നിതീഷിന് അതൃപ്തിയുണ്ട്. തിരഞ്ഞെടുപ്പിൽ എണ്ണമറ്റ രാഷ്ട്രീയപാർട്ടികൾ മത്സരിക്കുന്നതിന്റെ ഗുണദോഷങ്ങൾ വിശദീകരിക്കാനുള്ള ചോദ്യവും പരീക്ഷയ്ക്കുണ്ടായിരുന്നു. സ്കൂൾ പരീക്ഷകളിലും പൊതുപരീക്ഷകളിലും കുഴപ്പിക്കുന്ന ചോദ്യങ്ങൾ നൽകി പ്രതിക്കൂട്ടിലായ ചരിത്രം ബിഹാറിനുണ്ട്. Content Highlights: Bihar BPSC Governors


from mathrubhumi.latestnews.rssfeed https://ift.tt/2jPrFI5
via IFTTT