Breaking

Thursday, July 25, 2019

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടാന്‍ ധാരണ

തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് കെ. മാണി, പി.ജെ. ജോസഫ് വിഭാഗങ്ങൾ പങ്കിടണമെന്ന് യുഡിഎഫിൽ ധാരണ. ആദ്യ ടേം ജോസ് കെ മാണി വിഭാഗത്തിനാണ് ലഭിക്കുക. ഇരുവിഭാഗവും തിരുവനനന്തപുരത്ത് യുഎഡിഎഫ് നേതൃത്വവുമായി നടത്തിയ ചർച്ചയിലാണ് നിർദേശം മുന്നോട്ട് വെച്ചത്. അതേ സമയം ഈ നിർദേശത്തോട് ജോസ് കെ. മാണി പൂർണ്ണമായും വഴങ്ങിയിട്ടില്ലെന്നാണ് സൂചന. യുഡിഎഫ് ഘടകക്ഷികളുമായി കൂടിയാലോചിച്ച് അന്തിമ തീരുമാനം അറിയിക്കാമെന്ന്കോൺഗ്രസ് നേതാക്കൾ ജോസ് കെ.മാണിയെ അറിയിച്ചിട്ടുണ്ട്. ഇരുവിഭാഗങ്ങളും ധാരണയാകാത്തതിനെത്തുടർന്ന് പ്രസിഡന്റ് സ്ഥാനം കോൺഗ്രസ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് ഇരുവിഭാഗങ്ങളും സ്ഥാനം പങ്കിടാൻ ഏകദേശ ധാരണയായിരിക്കുന്നത്. യു.ഡി.എഫ്. അംഗങ്ങൾ വിട്ടുനിന്നതിനെത്തുടർന്ന് ക്വാറം തികയാത്തതിനാൽ ബുധനാഴ്ച നടക്കേണ്ടിയിരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിയിരുന്നു. ഇന്ന് രാവിലെ പതിനൊന്നിന് തിരഞ്ഞെടുപ്പ് നടക്കും. ഇതിന് ക്വാറം ബാധകമായിരിക്കില്ല. ഭരണത്തിന്റെ അവസാനവർഷം പ്രസിഡന്റ് സ്ഥാനം കേരള കോൺഗ്രസിനു നൽകാൻ കോൺഗ്രസ് പ്രതിനിധി രാജിവെച്ചു. എന്നാൽ, ജോസ്, ജോസഫ് വിഭാഗങ്ങൾ പ്രത്യേകം സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി എന്നിവരാണ് ഇരുവിഭാഗവുമായും ചർച്ച നടത്തിയത്. തർക്കം കേരള കോൺഗ്രസിലാണെങ്കിലും തലവേദന കോൺഗ്രസിനാണ്. ഇരുപക്ഷത്തെയും തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥ. ആരെ പിന്തുണച്ചാലും ആ പക്ഷത്തെ കോൺഗ്രസ് അംഗീകരിക്കുന്നെന്നു വരും. ഈ സാഹചര്യത്തിലാണ് തർക്കം തീർക്കാൻ കോൺഗ്രസ് മുന്നിട്ടിറങ്ങിയത്. Content Highlights:Kerala Congress, Kottayam district panchayat president position-jose k mani-pj joseph


from mathrubhumi.latestnews.rssfeed https://ift.tt/2JQ8pEA
via IFTTT