മുംബൈ/ ബെംഗളൂരു: കർണാടകയിൽ നിന്ന് മുംബൈയിലെത്തിയ പത്ത് എം.എൽ.എമാരും മുംബൈയിലെ ഹോട്ടലിൽ തുടരുന്നു. കഴിഞ്ഞദിവസം രാത്രിയോടെ മുംബൈയിലെത്തിയ എം.എൽ.എമാർ മുംബൈയിലെ സോഫിടെൽ ഹോട്ടലിലാണ് താമസം. അതിനിടെ യു.എസ്. സന്ദർശനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഞായറാഴ്ച ബെംഗളൂരുവിലെത്തും. കർണാടകയിലെ 13 ഭരണകക്ഷി എം.എൽ.എമാർ അപ്രതീക്ഷിതമായി രാജിസമർപ്പിച്ചതോടെയാണ് സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയപ്രതിസന്ധി ഉടലെടുത്തത്. കോൺഗ്രസ്-ജെ.ഡി.എസ്. എം.എൽ.എമാർ കഴിഞ്ഞദിവസം സ്പീക്കറുടെ ഓഫീസിലെത്തിയാണ് രാജിസമർപ്പിച്ചത്. തങ്ങളുടെ രാജിക്ക് പിന്നിൽ ബി.ജെ.പി. അല്ലെന്ന് വിമത എം.എൽ.എമാർ വ്യക്തമാക്കിയിരുന്നെങ്കിലും ശനിയാഴ്ച വൈകീട്ട് ഇവർ മുംബൈയിലേക്ക് യാത്ര ചെയ്തത് ബി.ജെ.പി. എം.പിയുടെ വിമാനത്തിലായിരുന്നുവെന്നാണ് വിവരം. ബി.ജെ.പിയുടെ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തിലാണ് പത്ത് എം.എൽ.എമാരും മുംബൈയിലെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ കർണാടകയിലെ നിലവിലെ സംഭവവികാസങ്ങൾക്ക് പിന്നിൽ ബി.ജെ.പിയല്ലെന്നായിരുന്നു ബി.എസ്. യെദ്യൂരപ്പയുടെ പ്രതികരണം. Content Highlights:karnataka mlas still in mumbai hotel, hd kumaraswamy will arrive back from usa on sunday
from mathrubhumi.latestnews.rssfeed https://ift.tt/2Xt3t0w
via
IFTTT