Breaking

Sunday, July 7, 2019

'മിഷന്‍ 2023', അടുത്ത സ്‌റ്റോപ്പ് തെലങ്കാനയിലെന്ന് അമിത് ഷാ

ഹൈദരാബാദ്: തെലങ്കാനയിൽ ബിജെപിയെ അധികാരത്തിലെത്തിക്കുന്നതിനായി ഉണർന്ന് പ്രവർത്തിക്കാൻ സംസ്ഥാന നേതൃത്വത്തിന് കർക്കശ നിർദേശം നൽകി അമിത് ഷാ. ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ സംസ്ഥാനത്ത് ബിജെപിയെ അധികാരത്തിലെത്തിക്കുന്നതിനുള്ള മിഷൻ 2023 പദ്ധതിയിൽ അംഗങ്ങളെ ചേർക്കലിന് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം നേതാക്കളോട് പറഞ്ഞു. ഹൈദരാബാദിൽ ബി.ജെ.പി. അംഗത്വവിതരണ പ്രചാരണത്തിനു തുടക്കംകുറിച്ചു സംസാരിക്കുകയായിരുന്നു ഷാ. തെലങ്കാനയിലെ ഉന്നജാതിക്കാരിൽ നിന്നുള്ള ബിജെപിയുടെ വോട്ട് ശതമാനം ആറ് മാസം കൊണ്ട് 13-ൽ നിന്ന് 41 ആയി ഉയർന്നു. തെലങ്കാനയിൽ മൊത്തത്തിൽ വോട്ട് ശതമാനം 7.5 ൽ നിന്ന് 22 ആയി. ഈ നേട്ടം കാണാതിരിക്കാനാവില്ല. അതു കൊണ്ടാണ് ബി.ജെ.പി. അംഗത്വവിതരണ പ്രചാരണത്തിനു താൻ ഇവിടെ നിന്ന് തുടക്കംകുറിക്കുന്നതെന്നും ഷാ വ്യക്തമാക്കി. പാർട്ടി നേതാവായ പി.മുരളീധര റാവുവിനോട് അംഗത്വ പ്രചാരണത്തിൽ എത്ര പേരെയാണ് ലക്ഷ്യമിടുന്നതെന്ന് ഞാൻ ചോദിച്ചു. 12 ലക്ഷം എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് പോരാ 18 മുതൽ 20 പേരെ അംഗങ്ങളാക്കണമെന്നാണ് താൻ നിർദേശിച്ചിരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. "കർണാടകത്തിലെ ഏറ്റവും വലിയ പാർട്ടി ബി.ജെ.പി.യാണ്. ഇന്നല്ലെങ്കിൽ നാളെ നമ്മളവിടെ സർക്കാരുണ്ടാക്കും. വരുംവർഷങ്ങളിൽ തെലങ്കാനയിലും ആന്ധ്രയിലും കേരളത്തിലും നമ്മൾ അധികാരത്തിലെത്തും", പ്രസംഗത്തിനിടെ ഷാ പറഞ്ഞു. ഓരോ ബൂത്തിലും 50 ശതമാനം വോട്ടുവിഹിതം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കാൻ അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലുംപെട്ടവരെ പാർട്ടിയിൽ ചേർക്കാൻ ശ്രമിക്കണമെന്നും അമിത് ഷാ നിർദേശിച്ചു. Content Highlights:BJP-Next stop Telangana-amit shah


from mathrubhumi.latestnews.rssfeed https://ift.tt/2RXME8d
via IFTTT