ഭുവനേശ്വർ: ആശുപത്രിയിൽ ഡ്യൂട്ടിക്കിടെയുള്ള നഴ്സുമാരുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽവൈറലായതിന് പിന്നാലെ അത്യാഹിതവിഭാഗങ്ങളിൽ മൊബൈൽ ഫോണിന് നിയന്ത്രണം ഏർപ്പെടുത്തി ആശുപത്രി അധികൃതർ. തുടർന്ന് നഴ്സുമാരോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാനുംഅധികൃതർ നിർദേശിച്ചു. ഒഡീഷയിലെ മാൽക്കംഗിരി ജില്ലാ ആസ്ഥാനത്തെ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ നവജാതശിശുക്കളെ പരിചരിക്കുന്ന വിഭാഗത്തിൽ നിന്ന് നഴ്സുമാർ നൃത്തം വെക്കുന്ന വിവിധ ടിക് ടോക്ക് വീഡിയോകൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് അധികൃതരുടെ നടപടി. ആശുപത്രിയിലെ ഐ.സി.യു, എസ്.എൻ.സി.യു, ഓപ്പറേഷൻ തീയേറ്റർ എന്നിവടങ്ങളിൽ മൊബൈൽഫോണിന് കർശന നിയന്ത്രണമേർപ്പെടുത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അജിത് കുമാർ വ്യക്തമാക്കി. Content Highlights:Hospital restricts cellphones, TikTok videos go viral
from mathrubhumi.latestnews.rssfeed https://ift.tt/2J5Uols
via
IFTTT