Breaking

Sunday, July 7, 2019

സമീപഭാവിയിൽ കേരളവും ബി.ജെ.പി.യുടെ ശക്തികേന്ദ്രമാവുമെന്ന് അമിത് ഷാ

ഹൈദരാബാദ്: സമീപഭാവിയിൽത്തന്നെ കേരളവും തെലങ്കാനയും ആന്ധ്രാപ്രദേശും ബി.ജെ.പി.യുടെ ശക്തികേന്ദ്രങ്ങളാകുമെന്ന് പാർട്ടിയധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. ഹൈദരാബാദിൽ ബി.ജെ.പി. അംഗത്വവിതരണ പ്രചാരണത്തിനു തുടക്കംകുറിച്ചു സംസാരിക്കുകയായിരുന്നു ഷാ. “കർണാടകത്തിലെ ഏറ്റവും വലിയ പാർട്ടി ബി.ജെ.പി.യാണ്. ഇന്നല്ലെങ്കിൽ നാളെ നമ്മളവിടെ സർക്കാരുണ്ടാക്കും. വരുംവർഷങ്ങളിൽ തെലങ്കാനയിലും ആന്ധ്രയിലും കേരളത്തിലും നമ്മൾ അധികാരത്തിലെത്തും” -അദ്ദേഹം പറഞ്ഞു. ഓരോ ബൂത്തിലും 50 ശതമാനം വോട്ടുവിഹിതം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കാൻ അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലുംപെട്ടവരെ പാർട്ടിയിൽ ചേർക്കാൻ ശ്രമിക്കണമെന്നും അമിത് ഷാ നിർദേശിച്ചു. content highlights:in near future kerala will also become bjps stronghold says amit shah


from mathrubhumi.latestnews.rssfeed https://ift.tt/2XwbQZl
via IFTTT