കൊടുങ്ങല്ലൂർ: ടിക് ടോക്കിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി. തൃശ്ശൂർ പെരിങ്ങാവ് കൊട്ടേക്കാട്ടിൽ അഖിലി(23)നെയാണ് കൊടുങ്ങല്ലൂർ സി.ഐ. പി.കെ. പദ്മരാജന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് കൊടുങ്ങല്ലൂർ സ്വദേശിയായ വിദ്യാർഥിനിയെ കാണാനില്ലെന്ന അമ്മയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചത്. കുട്ടിയെ തിങ്കളാഴ്ച കുന്നംകുളത്തുനിന്ന് പോലീസ് കണ്ടെത്തി. ചോദ്യംചെയ്തപ്പോഴാണ് അഖിൽ പീഡിപ്പിച്ചതായി കുട്ടി പറഞ്ഞത്. ടിക് ടോക്ക് വഴി പരിചയപ്പെട്ട ഇയാൾ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തൃശ്ശൂരിലേക്ക് വരുത്തുകയായിരുന്നു. ഇയാൾ ബൈക്കിൽ പെൺകുട്ടിയുമായി പല ഭാഗങ്ങളിലും കറങ്ങുകയും വൈകീട്ട് ഇയാളുടെ വീട്ടിൽ കൊണ്ടുപോയി താമസിപ്പിക്കുകയും ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചതോടെ അഖിൽ ടിക് ടോക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് മുങ്ങി. പെൺകുട്ടിയിൽനിന്ന് ലഭിച്ച ചില സൂചനകളുടെയും സൈബർ സെല്ലിന്റെയും സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അഖിൽ പല സ്ഥലങ്ങളിലും ഇത്തരത്തിൽ സൗഹൃദം നടിച്ച് പെൺകുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. Content HIghlights:man arrested for raping minor girl after making friendship through tik tok, Social Media misuse, crime
from mathrubhumi.latestnews.rssfeed https://ift.tt/32abJkQ
via
IFTTT