ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ കേശവ് ചന്ദ് യാദവ് തൽസ്ഥാനത്ത് നിന്ന് രാജിവച്ചു. ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് കേശവ് ചന്ദ് യൂത്ത് കോൺഗ്രസിന്റെ അധ്യക്ഷ പദമൊഴിഞ്ഞത്. കഴിഞ്ഞദിവസമാണ് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് രാഹുൽഗാന്ധി രാജിവച്ചത്. ഇതിനുപിന്നാലെയാണ് പാർട്ടിയുടെ യുവജനവിഭാഗം അധ്യക്ഷനും സ്ഥാനമൊഴിയുന്നത്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് താൻ രാജിവെക്കുന്നതെന്നും കോൺഗ്രസിന്റെ ഉത്തരവാദിത്വമുള്ള പ്രവർത്തകനായി ഇനിയും പ്രവർത്തിക്കുമെന്നും കേശവ് ചന്ദ് രാഹുൽഗാന്ധിക്ക് എഴുതിയ രാജിക്കത്തിൽ പറഞ്ഞു. 2018 മെയിലാണ് ഉത്തർപ്രദേശുകാരനായ കേശവ് ചന്ദ് യാദവിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി നിയമിച്ചത്. നേരത്തെ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ് എന്നിവിടങ്ങളിലെ സംഘടനാചുമതലയും വഹിച്ചിരുന്നു. Content Highlights:youth congress national president keshav chand yadav resigned
from mathrubhumi.latestnews.rssfeed https://ift.tt/2Jts2Rm
via
IFTTT