Breaking

Monday, July 15, 2019

ഡിഎന്‍എ പരിശോധന: ബിനോയ് കോടിയേരിയുടെ രക്തസാമ്പിള്‍ ഇന്ന് ശേഖരിച്ചേക്കും

മുംബൈ: പീഡനക്കേസിൽ മുൻകൂർ ജാമ്യവ്യവസ്ഥയിലുള്ള ബിനോയ് കോടിയേരി തിങ്കളാഴ്ച അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകും. മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിലാണ് ബിനോയ് ഹാജരാകുന്നത്. ഡിഎൻഎ പരിശോധനയ്ക്കയി ബിനോയിയുടെ രക്തസാമ്പിൾ ഇന്ന്ശേഖരിച്ചേക്കുമെന്നാണ് വിവരം. ബിനോയിയുമായുള്ള ബന്ധത്തിൽ ഒതു കുട്ടിയുണ്ടെന്ന പരാതിക്കാരിയായ യുവതിയുടെ ആരോപണത്തെ തുടർന്നാണ് ഡിഎൻഎ പരിശോധന നടത്തുന്നത്. കുട്ടിയ്ക്ക് ഇപ്പോൾ എട്ട് വയസുണ്ട്. അന്വേഷണസംഘത്തിന് ആവശ്യമെന്ന് തോന്നിയാൽ ഡിഎൻഎ പരിശോധന നടത്താമെന്ന് ജാമ്യം നൽകിയ അവസരത്തിൽ കോടതി പറഞ്ഞിരുന്നു. മറ്റ് തടസങ്ങളില്ലെങ്കിൽ ജൂഹുവിലെ കൂപ്പർ ആശുപത്രിയിൽ എത്തിച്ച് തിങ്കളാഴ്ച രക്തസാമ്പിൾ ശേഖരിക്കും. ജൂലായ് മൂന്നിനാണ് ബിനോയ് കോടിയേരിക്ക് വ്വസ്ഥകളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്. 25,000 രൂപ ജാമ്യത്തുകയായി കെട്ടി വെക്കാനും ഒരു ആൾ ജാമ്യവും ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണഉദ്യോഗസ്ഥരുടെ മുമ്പിൽ എല്ലാ തിങ്കളാഴ്ചയും ഹാജരാകണം എന്നീ വ്യവസ്ഥകളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. Content Highlights: Binoy Kodiyeri DNA Test


from mathrubhumi.latestnews.rssfeed https://ift.tt/2NUrTf0
via IFTTT