തിരുവനന്തപുരം: ഉത്തരമെഴുതിയ കടലാസ് മാത്രമേ ഉത്തരക്കടലാസ് ആകുകയുള്ളൂവെന്നും അല്ലെങ്കിലത് വെറും മുറിക്കടലാസാണെന്നും എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവൻ. യൂണിവേഴ്സിറ്റി കോളേജിലെ കുത്തുകേസിലെ ഒന്നാംപ്രതിയുടെ വീട്ടിൽനിന്ന് സർവകലാശാലാ ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തിലാണ് വിജയരാഘവന്റെ വാദം. സി.പി.എമ്മിനെതിരേ വാർത്ത നൽകാനാണ് ഇതൊക്കെ ഈ രീതിയിൽ അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്തരക്കടലാസ് കാണാതായി എന്ന വർത്ത കേട്ടപ്പോൾ പേടിച്ചുപോയി. അങ്ങനെ കാണാതായാൽ പ്രശ്നം വേറെയല്ലേ. അതിനകത്ത് ഉത്തരമെഴുതിയിട്ടുണ്ടാവില്ലേ. അതിന് മാർക്കുമുണ്ടാകും. ഉത്തരവും മാർക്കുമില്ലാത്ത കടലാസിന് ഉത്തരക്കടലാസ് എന്നു പറയാനാകുമോ. ഞാൻ പഠിച്ച മലയാളം അനുസരിച്ച് ഉത്തരമെഴുതുന്ന കടലാസ് എന്നു പറയും. ടി.വി.യിലെ ചങ്ങാതിമാർ പഠിച്ച മലയാളം അനുസരിച്ച് ഉത്തരം എഴുതാത്ത ഒരു വെള്ളക്കടലാസ് കിട്ടിയാൽ ഇതാണ് ഉത്തരക്കടലാസ് എന്നും പറയും- അദ്ദേഹം പറഞ്ഞു. content highlights: A Vijayaraghavan, CPIM
from mathrubhumi.latestnews.rssfeed https://ift.tt/2Y4ZY0M
via
IFTTT