കൊച്ചി: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിൽ വൈദികൻ അറസ്റ്റിലായി. കൊച്ചി പെരുമ്പടം ബോയ്സ് ഹോമിലെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിലാണ് അറസ്റ്റ്. ജെറി എന്ന് വിളിക്കുന്ന ഫാദർ ജോർജാണ് പോലീസ് പിടിയിലായത്. നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസിലേൽപ്പിച്ചത്. പീഡനത്തെ തുടർന്ന് ബാലഭവനിൽ നിന്ന് കൂട്ടികൾ ഓടിപോകുകയായിരുന്നു. ഏഴു കുട്ടികളെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇന്നലെ രാത്രിയോടെയാണ് രക്ഷിതാക്കൾ പരാതി നൽകിയത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ഇന്ന് രാവിലെയോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ബോയ്സ് ഹോമിന്റെ ഡയറക്ടർ കൂടിയാണ് ജോർജ്. കൂടുതൽ കുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയാട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. Content Highlights:boys home- sexually exploited-a clergyman arrested-kochi
from mathrubhumi.latestnews.rssfeed https://ift.tt/32fSZ3E
via
IFTTT