ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ ജൂണിൽ 33 ശതമാനത്തിന്റെ കുറവുണ്ടായെങ്കിലും ആശങ്കവേണ്ടെന്നു കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിങ് തോമർ പറഞ്ഞു. മഴക്കുറവ് നെല്ലുപോലുള്ള ഖാരിഫ് വിളകളെ ബാധിക്കുമെന്ന ആശങ്ക ഉയർന്നിരിക്കെയാണ് കാലാവസ്ഥാനിരീക്ഷണവകുപ്പിന്റെ പുതിയ വിലയിരുത്തൽ ചൂണ്ടിക്കാട്ടി മന്ത്രിയുടെ പ്രസ്താവന. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ നല്ല മഴ ലഭിക്കുമെന്നാണു വിലയിരുത്തൽ. വരൾച്ച ഇന്ത്യയ്ക്കു പുതുമയല്ലെന്നു പറഞ്ഞ മന്ത്രി, ഇപ്പോഴത്തെ വിലയിരുത്തൽ കണക്കിലെടുത്താൽ അത്തരം ആശങ്കയ്ക്കിടയില്ലെന്നും പറഞ്ഞു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴക്കുറവും വരൾച്ചയ്ക്കുസമാനമായ സാഹചര്യവുമുള്ളതു ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഈ മറുപടി. ഖാരിഫ് വിളകൾക്ക് ഉടൻ തറവില പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. മഴക്കുറവുമൂലം 146.61 ലക്ഷം ഹെക്ടർ സ്ഥലത്തേ കഴിഞ്ഞയാഴ്ചവരെ കർഷകർ വിളയിറക്കിയിട്ടുള്ളൂ. കഴിഞ്ഞവർഷം 162.07 ലക്ഷം ഹെക്ടർ സ്ഥലത്തു വിളവിറക്കിയ സ്ഥാനത്താണിത്. രാജ്യത്തെ 50 ശതമാനം കൃഷിയും മഴയെ ആശ്രയിച്ചുള്ളതാണ്. Content Highlights:Rain, Argi Minister
from mathrubhumi.latestnews.rssfeed https://ift.tt/2YrD7IM
via
IFTTT