കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജംബോ ഉൾപ്പെടെയുള്ള വലിയ വിമാനങ്ങൾ ഇറങ്ങുന്നത് സംബന്ധിച്ചുയർന്ന ആശങ്ക നീങ്ങുന്നു. കഴിഞ്ഞയാഴ്ച വിമാനത്താവളത്തിലെത്തിയ എയർപോർട്ട് അതോറിറ്റി ഉന്നതതലസംഘം ഡി.ജി.സി.എ. ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ പരിശോധിക്കുകയും അവയ്ക്ക് പരിഹാരമാർഗങ്ങൾ രേഖപ്പെടുത്തി ഡി.ജി.സി.എക്ക് മറുപടി നൽകുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ട് സി.ജി.സി.എ. അംഗീകരിച്ചു. ജൂലായ് അഞ്ചിന് ഡി.ജി.സി.എ. അസിസ്റ്റന്റ് ഡയറക്ടർ ആന്റണിയാണ് പരിശോധന നടത്തിയത്. സാധാരണഗതിയിൽ വിമാനത്താവളത്തിന് ലൈസൻസ് നൽകുന്നത് എയർപോർട്ട് ഒപ്പറേറ്റർ ഡി.ജി.സി.എ.യുടെ മാനദണ്ഡങ്ങൾ പാലിച്ചത് സംബന്ധിച്ചുനൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. ഏതെങ്കിലും മാനദണ്ഡങ്ങൾ പാലിക്കാൻ സാധിക്കുന്നില്ലെങ്കിൽ പ്രത്യേകം സുരക്ഷാ പരിശോധന നടത്തി ഡി.ജി.സി.എ.യുടെ അനുമതിവാങ്ങണം. ഇവയിൽ ഡി.ജി.സി.എ. പരിശോധന നടത്തി റിപ്പോർട്ട് നൽകും. ഇതാണ് കോഴിക്കോട്ടുണ്ടായത്. ഇത്തരം റിപ്പോർട്ടുകൾ ലഭിക്കുമ്പോൾ അത് പരിഹരിക്കുന്നതിനുള്ള നടപടികൾ എയർപോർട്ട് ഓപ്പറേറ്റർ സ്വീകരിക്കുകയും മൂന്ന് മാസത്തിലൊരിക്കൽ ഡി.ജി.സി.എ.ക്ക് റിപ്പോർട്ട് നൽകുകയും ചെയ്യാറുണ്ട്. എട്ട് കാര്യങ്ങളാണ് ഡി.ജി.സി.എ. ചൂണ്ടിക്കാട്ടിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗുരുതരമായ ഒരു സുരക്ഷാ പ്രശ്നവുമിെല്ലന്നാണ് അതോറിറ്റി അറിയിച്ചത്. ചൂണ്ടിക്കാട്ടിയതിൽ റൺവേയിലെ റബ്ബർ ഡെപ്പോസിറ്റ് ഒരോ ലാൻഡിങ്ങിലും സംഭവിക്കുന്നതാണ്. അത് ഒഴിവാക്കുകയാണ് പതിവ്. അതിനുള്ള അത്യാധുനിക മെഷിൻ അഞ്ചരക്കോടി രൂപ ചെലവിട്ട് വാങ്ങിയിട്ടുമുണ്ട്. റൺവേയിലുള്ള വിള്ളലുകൾ ടാർ സംയുക്തംകൊണ്ട് അറ്റകുറ്റപ്പണി ചെയ്യാം-റിപ്പോർട്ടിൽ പറയുന്നു. വെള്ളം കെട്ടിനിൽക്കുന്നതും റൺവേ സ്ട്രിപ്പിൽ മണ്ണ് ഇട്ട് നിരപ്പാക്കിയിടത്ത് വെള്ളം ഒഴുകാൻ കൊടുത്ത ചരിവ് നേരിയ അളവിൽ കൂടിയതും മറ്റും ലഘു പ്രശനങ്ങൾ മാത്രം. കഴിഞ്ഞമാസം നടത്തിയ റൺവേ ഘർഷണ പരിശോധനയിൽ ഡി.ജി.സി.എ. നിഷ്ക്കർഷിച്ചതിനേക്കാൾ കൂടുതലായിരുന്നു പ്രതലഘർഷണം. contenthighlights:Karipur Airport Suitable For Big Aircraft Services
from mathrubhumi.latestnews.rssfeed https://ift.tt/2OeyzF5
via
IFTTT