Breaking

Thursday, July 25, 2019

മിച്ചംവെച്ച പണംകൊണ്ട് വലിയ ചക്കിയും ചെറിയ ചക്കിയും വിമാനയാത്ര നടത്തി

കാളികാവ്: ചോക്കാട് ഗ്രാമപ്പഞ്ചായത്തിലെ വലിയപറമ്പ് വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ ചില്ലറക്കാരല്ല. കുടുംബശ്രീയിലൂടെ നിക്ഷേപിച്ച പണവുമായി അവർ വിമാനയാത്ര നടത്തി. 60 പിന്നിട്ട വലിയ ചക്കിയും ചെറിയ ചക്കിയും ഉൾപ്പെടെ 18 പേരാണ് കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്കാണ് പറന്നത്. തൊഴിലുറപ്പിൽനിന്ന് ലഭിച്ച കൂലി സമാഹരിച്ചാണ് പണം കണ്ടെത്തിയത്. ആഴ്ചതോറും തെറ്റാതെ വലിയ ചക്കിയും ചെറിയ ചക്കിയും വിമാനയാത്രയ്ക്കുള്ള തുക മത്സരിച്ച് കുടുംബശ്രീയിൽ നിക്ഷേപിച്ചു. കരുതിയതിലും നേരത്തേ പണമായതോടെ സംഘത്തിന്റെ യാത്രയും വേഗത്തിലായി. പുറംനാട് കണ്ട് ശീലമില്ലാത്ത സംഘാംഗങ്ങൾക്ക് യാത്ര പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവമായി. വാർഡംഗം വാളാഞ്ചിറ ബഷീറാണ് തൊഴിലുറപ്പ്, കുടുംബശ്രീ പ്രവർത്തകരുടെ ആകാശയാത്ര എന്ന ആഗ്രഹം സഫലമാക്കാൻ മുന്നിട്ടിറങ്ങിയത്. ബുധനാഴ്ച ഒന്നിന് എയർ ഇന്ത്യയുടെ വിമാനത്തിലാണ് സംഘം യാത്ര തിരിച്ചത്. വിമാനത്താവളം കാണാൻകൂടി ഇവർ നേരത്തേതന്നെ കരിപ്പൂരിലെത്തി. കാഴ്ചകൾ കാണാനെത്തിയ സ്ത്രീ യാത്രാസംഘത്തിന് വിമാനത്താവളത്തിൽ വിവിധ സംഘടനകൾ സ്വീകരണം നൽകി. കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചശേഷം തീവണ്ടി മാർഗമാണ് സംഘം മടക്കയാത്ര നടത്തുക. തീവണ്ടിയാത്രയും സംഘത്തിലെ പലർക്കും പുതിയ അനുഭവം തന്നെയാണ്. content highlights:kalikavu kudumbasree, air travel


from mathrubhumi.latestnews.rssfeed https://ift.tt/2XY7URg
via IFTTT