Breaking

Wednesday, July 24, 2019

ഒരു ദിവസം ബിജെപിക്ക് അത് മനസിലാകും, അത് വരെ സഹിക്കേണ്ടി വരും; മുന്നറിയിപ്പുമായി പ്രിയങ്കാ ഗാന്ധി

ന്യൂഡൽഹി: കർണാടകയിലെ കോൺഗ്രസ്-ജനതാദൾ സർക്കാരിനെ പുറത്താക്കിയ ബിജെപിയുടെ നടപടിക്കെതിരെ വിമർശനവുമായി പ്രിയങ്കാ ഗാന്ധി. എല്ലാവരേയും വിലക്ക് വാങ്ങാൻ സാധിക്കില്ലെന്ന് തിരിച്ചറിയുന്ന ഒരു ദിവസം ബിജെപിക്ക് വരുമെന്ന് അവർ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അവരുടെ വിമർശനം. എല്ലാവരേയും വിലക്ക് വാങ്ങാൻ കഴിയിയാത്ത എല്ലാവരേയും ഭീഷണിപ്പെടുത്താൻ സാധിക്കാത്ത എല്ലാ കള്ളവും തുറന്ന് കാട്ടപ്പെടുന്ന ഒരു ദിനം വരും. അതുവരെ നമ്മുടെ രാജ്യത്തെ പൗരന്മാർക്ക് ബിജെപിയുടെ അനിയന്ത്രിതമായ അഴിമതി, ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന സ്ഥാപനങ്ങളെ ആസൂത്രിതമായി പൊളിച്ചുനീക്കൽ, ദശകങ്ങളായി അധ്വാനവും ത്യാഗവും കെട്ടിപ്പടുത്തുണ്ടാക്കിയ ഒരു ജനാധിപത്യത്തെ ദുർബലപ്പെടുത്തൽ എന്നിവ സഹിക്കേണ്ടി വരുമെന്നാണ് ഞാൻ കരുതുന്നതെന്നും പ്രിയങ്ക ട്വീറ്റിൽ കുറിച്ചു. വിശ്വാസ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന കർണാടകയിലെ കോൺഗ്രസിന്റേയും ജെഡിഎസിന്റേയും എംഎൽഎമാരെ ബിജെപി ഭീഷണിപ്പെടുത്തിയും പണം കൊടുത്തും സ്വാധീനിച്ചെന്നാണ് കോൺഗ്രസിന്റെ ആരോപണം. കുമാരസ്വാമി സർക്കാർ താഴെ വീണതോടെ ബദൽ സർക്കാർ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. യദ്യൂപ്പയെ മുഖ്യമന്ത്രിയാക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി ബിജെപി നിയമസഭാ കക്ഷി നേതാക്കളുടെ യോഗം യദ്യൂരപ്പയുടെ വീട്ടിൽ നടന്ന് വരികയാണ്. എംപിമാരും മറ്റു നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. Content Highlights:One day the BJP will discover that everything cannot be bought, everyone cannot be bullied and every lie is eventually exposed," Priyanka Gandhi tweeted last night.


from mathrubhumi.latestnews.rssfeed https://ift.tt/2M3lBHA
via IFTTT