Breaking

Monday, July 15, 2019

ഗോശാലയില്‍ പശുക്കള്‍ ചത്തു: ഉത്തര്‍പ്രദേശില്‍ എട്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ലഖ്നൗ: സർക്കാർ ഉടമസ്ഥതയിലുള്ള ഗോശാലയിലെ പശുക്കൾ ചത്ത സംഭവത്തിൽ എട്ട് ഉദ്യോഗസ്ഥരെ യോഗി ആദിത്യനാഥ് സർക്കാർ സസ്പെൻഡ് ചെയ്തു. മിർസാപുരിലെ ചീഫ് വെറ്റെനറി ഓഫീസർ അടക്കമുള്ളവരെയാണ് സസ്പെൻഡ് ചെയ്തത്. മിർസാപുരിലേയും അയോധ്യയിലേയും ഗോശാലകളിലെ 71 പശുക്കളാണ് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ചത്തത്. ഗോശാലകൾ ശരിയായ വിധം സംരക്ഷിച്ചില്ലെങ്കിൽ ശിക്ഷാ നടപടി നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി. ജില്ലാ മജിസ്ട്രേറ്റുമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. അയോധ്യയിലെ ഗോശാലകളിൽ പശുക്കളുടെ ജഡം അനാഥമായി കിടക്കുന്ന വീഡിയോകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടർന്നാണ് മുഖ്യമന്ത്രിയുടെ നടപടി. പാൽ കറന്നെടുത്ത ശേഷം പശുക്കളെ തെരുവിലേക്ക് അഴിച്ചു വിടുന്നവർക്കെതിരേയും നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കൾ കൃഷി നശിപ്പിക്കുന്നതിരെ കർഷകർ പ്രതിഷേധിച്ചിരുന്നു. തെരുവിൽ അലയുന്ന പശുക്കൾ അപകടത്തിന് കാരണമാകുന്നതും വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതേത്തുടർന്ന് അലഞ്ഞു തിരിഞ്ഞ് നടക്കുന്ന പശുക്കളെ ഗോശാലകളിൽ പാർപ്പിച്ച് സംരക്ഷിക്കാൻ ജില്ലാ മജിസ്ട്രേറ്റ്മാർക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. Content Highlights:Yogi Adithyanath, Cows Death, Ayodhya


from mathrubhumi.latestnews.rssfeed https://ift.tt/2SdN5vf
via IFTTT