Breaking

Thursday, July 25, 2019

സെന്‍സെക്‌സില്‍ 275 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ മൂന്നുദിവസവും നേരിട്ട തളർച്ചയിൽനിന്ന് ഓഹരി വിപണി ഉണർന്നു. സെൻസെക്സ് 275 പോയന്റ് നേട്ടത്തിൽ 38122ലും നിഫ്റ്റി 77 പോയന്റ് ഉയർന്ന് 11348ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 849 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 410 ഓഹരികൾ നഷ്ടത്തിലുമാണ്. ഫാർമ, എഫ്എംസിജി, വാഹനം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലാണ്. സിപ്ല, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിൻഡാൽകോ, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി, മാരുതി സുസുകി, ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ഐഒസി, കോൾ ഇന്ത്യ, കൊട്ടക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, ഒഎൻജിസി, യുപിഎൽ, യെസ് ബാങ്ക്, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex up 275 points


from mathrubhumi.latestnews.rssfeed https://ift.tt/2Z5pBeh
via IFTTT