Breaking

Thursday, July 25, 2019

കുഴിയില്‍ കല്ലുപ്പ് വിതറി, മുകളില്‍ കമുക് നട്ടു; സൈനികന്റെ ക്രൂരതയില്‍ നടുങ്ങി അമ്പൂരി

മൃതദേഹം കുഴിച്ചിട്ടസ്ഥലം കണ്ടെത്താനായി കസ്റ്റഡിയിലുള്ള ആദർശിനെ കൊണ്ടുവന്നപ്പോൾ വെള്ളറട: നാട്ടിൽനടന്ന കൊലപാതകത്തിന്റെ നടുക്കം മാറാതെ പകച്ചുനിൽക്കുകയാണ് അമ്പൂരി തട്ടാമുക്ക് നിവാസികൾ. പ്രതികളായ അഖിലേഷും രാഹുലും നാട്ടുകാർക്ക് ഏറെ പരിചിതരാണ്. പ്ലസ്ടു പഠനത്തിനു ശേഷം അഖിലേഷ് നാലുവർഷം മുൻപാണ് പട്ടാളത്തിൽ ചേർന്നത്. ഇത്തരത്തിലുള്ള ഹീനമായ കൃത്യം ഇവർ ചെയ്യുമെന്ന് നാട്ടുകാർ ഒരിക്കലും വിചാരിച്ചില്ല. ദിവസങ്ങൾക്കു മുൻപ് മറ്റ് സ്ഥലങ്ങളിൽ നിന്ന് പോലീസ് ഇവിടെവന്ന് പോയിരുന്നുവെങ്കിലും വേറെ സംശയങ്ങളൊന്നും നാട്ടുകാർക്കുണ്ടായിരുന്നില്ല. പുതിയ വീടിന്റെ നിർമാണം നടക്കുന്നതിനാൽ പുരയിടത്തിൽ കുഴിയെടുത്തത് ഉൾപ്പെടെ അയൽവാസികളും ശ്രദ്ധിച്ചിരുന്നില്ല. ബുധനാഴ്ച ഉച്ചയോടെ കൂടുതൽ പോലീസുകാർ എത്തിയപ്പോഴാണ് സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ പരിസരവാസികൾ അറിയുന്നത്. പോലീസ് കസ്റ്റഡിയിലുള്ള ആദർശിനെ കൊണ്ടുവന്നപ്പോഴാണ് മൃതദേഹം കുഴിച്ചിട്ട വിവരം പരിസരവാസികൾ അറിയുന്നത്. കുഴിയിൽ നിറയെ കല്ലുപ്പ് വിതറി അതിനുപുറത്താണ് മൃതദേഹം മണ്ണിട്ട് മൂടിയത്.ഈ ഭാഗം കിളച്ച് കമുകിൻ തൈകളും നട്ടിരുന്നു . യുവതിയുടെ മൃതദേഹം കാമുകനായ സൈനികന്റെ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ മിസ്ഡ്കോളിലൂടെ തുടങ്ങിയ പ്രണയം: കേസിന് തുമ്പായതും മൊബൈൽ ഫോൺ കാമുകന്റെ വീടുകാണാനുള്ള രാഖിയുടെ യാത്ര അവസാനിച്ചത് കൊലപാതകത്തിൽ


from mathrubhumi.latestnews.rssfeed https://ift.tt/32Og7q1
via IFTTT