കുവൈത്ത് സിറ്റി : കുവൈത്തിൽ വിവിധ ബാങ്കുകളിലായി അവകാശികളില്ലാതെ പത്തു കോടിയിലേറെ കുവൈത്ത് ദിനാർ കെട്ടികിടക്കുന്നതായി റിപ്പോർട്ട്. ഉടമസ്ഥാവകാശം ഉന്നയിക്കപ്പെടാതെ വിവിധ ബാങ്കുകളിലായി ഏകദേശം 2300 കോടി രൂപയാണ് വർഷങ്ങളായി കെട്ടികിടക്കുന്നത്. ഓഹരി വിപണിയിൽ പേർ ചേർക്കപ്പെട്ടതും അല്ലാത്തതുമായ വിവിധ സ്ഥാപനങ്ങളുടെ ലാഭ വിഹിതമായാണു ഇത്രയും തുക പലരുടെയും അക്കൗണ്ടിൽ വന്നു ചേർന്നത്. പത്ത് വർഷത്തിലേറെയായിട്ടും ഈ അക്കൗണ്ട് ഉടമകളിൽ ആരും തന്നെ പണത്തിനായി ബാങ്കിനെ സമീപിച്ചിട്ടുമില്ല എന്നതാണു കൗതുകം. സുരക്ഷിതം എന്ന നിലയിൽ ഓഹരി വിപണികളിൽ വർഷങ്ങൾക്ക് മുമ്പ് നിക്ഷേപിച്ച അക്കൗണ്ട് ഉടമകളാണു ഇവരിൽ ഏറെയും. വർഷങ്ങൾ കൊണ്ട് ഇരട്ടിച്ചു വരുന്ന തങ്ങളുടെ നിക്ഷേപത്തെ കുറിച്ച് ഇവർ മറന്നതാകാമെന്നാണു ബാങ്കുകളുടെ നിഗമനം.
from mathrubhumi.latestnews.rssfeed https://ift.tt/2Zawta8
via
IFTTT