Breaking

Saturday, May 18, 2019

മോദിയില്ലെങ്കിൽ സോണിയയോ ആൻറണിയോ പ്രധാനമന്ത്രിയാവും- ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം:നരേന്ദ്രമോദിയില്ലെങ്കിൽ സോണിയാഗാന്ധിയോ എ.കെ.ആൻറണിയോ പ്രധാനമന്ത്രിയാവുമെന്ന് ഇടതുപക്ഷ സഹയാത്രികനായ ചെറിയാൻ ഫിലിപ്പിന്റെ ഫെയ്സ്ബുക്ക് പ്രവചനം. പ്രമുഖ പ്രാദേശിക കക്ഷികളിൽ പലതും രാഹുൽ ഗാന്ധിയെ അംഗീകരിക്കാൻ തയ്യാറാവില്ല.പത്തുവർഷത്തെ ഭരണ വീഴ്ചയുടെ ഉത്തരവാദിയായ മൻമോഹൻ സിങ്ങിനെ എതിർക്കുന്നവർ ഉണ്ടാകും. മമത ബാനർജി, മായാവതി, ശരത് പവാർ, മുലായം സിങ് യാദവ്, ദേവഗൗഡ, ചന്ദ്രബാബു നായിഡു, ചന്രശേഖര റാവു തുടങ്ങിയവർ പ്രധാനമന്ത്രി കാംക്ഷികളാണ്. യുപിഎ അദ്ധ്യക്ഷയായ സോണിയയെ അംഗീകരിക്കാൻ ഇവർക്കാർക്കും വിഷമമുണ്ടാവില്ല. സോണിയ നിഷേധിച്ചാൽ നറുക്കു വീഴുന്നത് ആന്റണിക്കായിരിക്കും-ചെറിയാൻ ഫിലിപ്പ് ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ചെറിയാൻ ഫിലിപ്പിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് നരേന്ദ്ര മോദിയല്ലെങ്കിൽ സോണിയ ഗാന്ധിയോ എ കെ ആന്റണിയോ പൊതുസമ്മത പ്രധാനമന്ത്രിയാകും. ഏറ്റവുമധികം സീറ്റ് കിട്ടുന്ന കക്ഷിയുടെ നേതാവെന്ന നിലയിൽ നരേന്ദ്ര മോദിയെ രാഷ്ട്രപതി ക്ഷണിക്കും. ഭൂരിപക്ഷം തെളിയിക്കാൻ കഴിയുന്നില്ലെങ്കിൽ അടുത്ത ഊഴം കോൺഗ്രസിനായിരിക്കും. പ്രമുഖ പ്രാദേശിക കക്ഷികളിൽ പലതും രാഹുൽ ഗാന്ധിയെ അംഗീകരിക്കാൻ തയ്യാറാവില്ല.പത്തുവർഷത്തെ ഭരണ വീഴ്ചയുടെ ഉത്തരവാദിയായ മൻമോഹൻ സിങ്ങിനെ എതിർക്കുന്നവർ ഉണ്ടാകും. മമത ബാനർജി, മായാവതി, ശരത് പവാർ, മുലായം സിങ് യാദവ്, ദേവഗൗഡ, ചന്ദ്രബാബു നായിഡു, ചന്രശേഖര റാവു തുടങ്ങിയവർ പ്രധാനമന്ത്രി കാംക്ഷികളാണ്. യുപിഎ അദ്ധ്യക്ഷയായ സോണിയയെ അംഗീകരിക്കാൻ ഇവർക്കാർക്കും വിഷമമുണ്ടാവില്ല. സോണിയ നിഷേധിച്ചാൽ നറുക്കു വീഴുന്നത് ആന്റണിക്കായിരിക്കും. കോൺഗ്രസ് നേതൃത്വത്തിനും മിക്ക കക്ഷികൾക്കും ആന്റണി സ്വീകാര്യനായിരിക്കും. content highlights:ifnot modi sonia or ak antony will become the prime minister says cherian philip


from mathrubhumi.latestnews.rssfeed http://bit.ly/2WeCVPa
via IFTTT