മുംബൈ: കേന്ദ്രമന്ത്രിമാരുടെ പട്ടികയ്ക്ക് അന്തിമരൂപമാകുന്നു. ശിവസേനയുടെ പ്രതിനിധിയായി അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രിസഭയിൽ അംഗമാകും. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ അരവിന്ദ് സാവന്തിന്റെ പേര് നിർദേശിച്ചതായി പാർട്ടി വക്താവ് സഞ്ജയ് റാവത്ത് അറിയിച്ചു. മുംബൈ സൗത്ത് മണ്ഡലത്തിൽ നിന്ന് തുടർച്ചയായി രണ്ടാം തവണയാണ് സാവന്ത് തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിന്റെ മുംബൈ പിസിസി അധ്യക്ഷൻ കൂടിയായ മിലിന്ദ് ദേവ്രയെ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 68 കാരനായസാവന്ത് മുംബൈ സൗത്തിൽ പരാജയപ്പെടുത്തിയത്. എംടിഎൻഎലിൽ എൻജിനീയറായിരുന്ന സാവന്തിനെ 1995 ൽ വിആർഎസ് എടുത്ത ശേഷം മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി ശിവസേന നാമനിർദേശം ചെയ്തു. 2014 ലിലും 2019 ലും മുംബൈ സൗത്തിൽ നിന്ന് അദ്ദേഹം ജയിച്ച് ലോക്സഭയിലെത്തി. Content Highlights:Arvind Sawant to join Narendra Modis cabinet
from mathrubhumi.latestnews.rssfeed http://bit.ly/2Qx8dLW
via
IFTTT