തിരുവനന്തപുരം: മധ്യവേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നത് ജൂൺ ആറിലേക്ക് മാറ്റി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൂൺ മൂന്നിന് സ്കൂൾ തുറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. തൊട്ടടുത്ത ദിവസം പെരുന്നാൾ അവധി വരുന്ന പശ്ചാത്തലത്തിലാണ് സ്കൂൾ തുറക്കുന്ന തീയതി നീട്ടാൻതീരുമാനിച്ചത്.സംസ്ഥാനത്തെ കോളേജുകളും ജൂൺ ആറിനേ തുറക്കൂവെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലും അറിയിച്ചു ജൂൺ നാലിനോഅഞ്ചിനോ ചെറിയ പെരുന്നാൾ ആകുവാൻ സാധ്യതയുള്ളതിനാൽ സ്കൂൾ തുറക്കുന്നത് ജൂൺ മൂന്നിൽ നിന്നും ആറിലേക്ക് മാറ്റണമെന്ന് നിരവധി കോണുകളിൽനിന്ന് ആവശ്യമുയർന്നിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കുംവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും കത്ത് നൽകിയിരുന്നു. content highlights:school opening date extended to june 6, kerala education department
from mathrubhumi.latestnews.rssfeed http://bit.ly/2Wue3TW
via
IFTTT