Breaking

Thursday, May 30, 2019

മോ​ദി ജ​യ്റ്റ്ലി​യെ സ​ന്ദ​ര്‍​ശി​ച്ചു; മ​ന്ത്രി​സഭയില്‍ തു​ട​ര​ണ​മെ​ന്നാ​വ​ശ്യം

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്രമ​ന്ത്രി​സ​ഭ​യി​ല്‍ ത​ന്നെ ഉ​ള്‍​പ്പെ​ടു​ത്ത​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട മു​ന്‍ ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്‌​ലി​യെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ​ന്ദ​ര്‍​ശി​ച്ചു. തീ​രു​മാ​ന​ത്തി​ല്‍ നി​ന്ന് പി​ന്തി​രി​യ​ണ​മെ​ന്നും വീ​ണ്ടും മ​ന്ത്രി​സ​ഭ​യി​ല്‍ അം​ഗ​മാ​ക​ണ​മെ​ന്നും മോ​ദി ജ​യ്റ്റ്‌​ലി​യോ​ട് നേ​രി​ട്ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നാ​ണ് വി​വ​രം. 

ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് അരുൺ ജയ്‍റ്റ്‍ലി പുതിയ മന്ത്രിസഭയിൽ നിന്ന് പിൻമാറിയത്. ഈ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് കൂടിക്കാഴ്ച. 

തൽക്കാലം ജയ്‍റ്റ്‍ലി മന്ത്രിസഭയിൽ വകുപ്പില്ലാ മന്ത്രിയായി തുടരുകയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ ഒരു നല്ല വകുപ്പ് നൽകുകയും ചെയ്യാമെന്ന് മോദി ജയ്‍റ്റ്‍ലിക്ക് വാഗ്ദാനം നല്‍കി. 

കഴിഞ്ഞ 18 മാസങ്ങളായി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന തന്നെ ഇത്തവണ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുത് എന്ന് കാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്  ജയ്റ്റ്‌ലിയുടെ കത്ത​യ​ച്ചിരുന്നു. 

ആരോഗ്യം വീണ്ടെടുക്കുന്നതിനായി തനിക്ക് കുറച്ച് കാലത്തേയ്ക്ക് വിശ്രമം വേണം എന്നാണ് അരുണ്‍ ജയ്റ്റ്‌ലി പറയുന്നത്. വാജ്‌പേയിയുടെ സര്‍ക്കാരിലും മോദി സര്‍ക്കാരിലും മന്ത്രിയായ തന്നെ പാര്‍ട്ടി നിരവധി ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിച്ചു. കൂടുതലൊന്നും തനിക്ക് ഇനി പാര്‍ട്ടിയില്‍ നിന്ന് ആവശ്യപ്പെടാനില്ലെന്നും അരുണ്‍ ജയ്റ്റ്‌ലി കത്തില്‍ പറയുന്നു. 



from Anweshanam | The Latest News From India http://bit.ly/2WeyrJe
via IFTTT