തിരുവനന്തപുരം: പ്രളയ പുനര്‍നിര്‍മാണത്തിന്റെ പേരിലുള്ള സെസ് ചുമത്തുന്നത് ജൂലൈ ഒന്നിലേക്ക് മാറ്റി. ഇതിനായി ജിഎസ്ടി കൗണ്‍സിലിന്റെ അംഗീകാരം തേടും. സെസിനുമേല്‍ ജിഎസ്ടി വരുന്ന സാഹചര്യത്തിലാണ് തീരുമാനം.
അഞ്ചു ശതമാനത്തിനു മുകളില്‍ ജിഎസ്ടി നിരക്കുള്ള എല്ലാ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമാണു വിപണന വിലയുടെ ഒരു ശതമാനം സെസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. നടപ്പു സാമ്ബത്തികവര്‍ഷം സെസിലൂടെ 600 കോടി രൂപ സമാഹരിക്കാനാണു ധനവകുപ്പ് ലക്ഷ്യമിടുന്നത്.
കേരളത്തിന്റെ ആവശ്യപ്രകാരം പ്രളയ സെസ് ഏര്‍പ്പെടുത്താന്‍ ജിഎസ്ടി കൗണ്‍സില്‍ നേരത്തേ അനുമതി നല്‍കിയിരുന്നു. ബജറ്റില്‍ ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, പുതിയ നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നു ഭയന്ന് തെരഞ്ഞെടുപ്പു കഴിയുന്നതു വരെ സെസ് ഏര്‍പ്പെടുത്തുന്നതു മാറ്റിവയ്ക്കുകയായിരുന്നു.
from Anweshanam | The Latest News From India http://bit.ly/2W1uanq
via IFTTT