Breaking

Friday, May 31, 2019

കാ​ബൂ​ളി​ല്‍ സ്ഫോ​ട​നം; ആ​റ് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​നിലെ കാ​ബൂ​ളി​ല്‍ സൈ​നി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന് സ​മീ​പമുണ്ടായ ചാ​വേ​ര്‍ സ്ഫോ​ട​നത്തില്‍ ആ​റു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

മാ​ര്‍​ഷ​ല്‍ ഫ​ഹീം ദേ​ശീ​യ പ്ര​തി​രോ​ധ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. അ​ക്കാ​ഡ​മി​യി​ല്‍ നി​ന്ന് സൈ​നി​ക കേ​ഡ​റ്റു​ക​ള്‍ പു​റ​ത്തേ​ക്ക് വ​ര​വേ ബോ​ബു​മാ​യെ​ത്തി​യ ചാ​വേ​ര്‍ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ അ​ക്കാ​ഡ​മി​യു​ടെ അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും അ​ധി​കൃ​ത​ര്‍ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. 

ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. ‌സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.



from Anweshanam | The Latest News From India http://bit.ly/2JMmhAD
via IFTTT