Breaking

Thursday, May 30, 2019

തിരുവനന്തപുരം സ്വർണ്ണക്കടത്ത് : കേസന്വേഷണം  സിബിഐ ഏറ്റെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐയുടെ കൊച്ചി യൂണിറ്റ് ആണ് അന്വേഷണം നടത്തുക. 11 പേര്‍ക്കെതിരെ സിബിഐ കേസെടുക്കുകയും ചെയ്തു. വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളിൽ ഒരാളായ തിരുമല ഇടപ്പഴിഞ്ഞി സ്വദേശി പ്രകാശ് തമ്പിയെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കടത്ത് സംഘത്തിലെ പ്രധാന കാരിയർ ആണ് പിടിയിലായ പ്രകാശ് തമ്പി. 25 കിലോയിലധികം സ്വർണം ഇയാൾ കടത്തിയതായി ചോദ്യം ചെയ്യലിൽ വ്യക്തമായി. കടത്തുന്നതിനിടയിൽ പിടിയിലായ കെഎസ്ആർടിസി കണ്ടക്ടർ തിരുമല സ്വദേശി സുനിൽകുമാറിന്റെ സുഹ്യത്താണ് പ്രകാശ്. ഒട്ടേറെതവണ സ്വർണക്കടത്ത് നടത്തിയ ആളാണ് പ്രകാശ് തമ്പിയെന്നു ​ഉദ്യോഗസ്ഥർ പറഞ്ഞു. സ്വർണക്കടത്തിലെ മുഖ്യ ആസൂത്രകനും പ്രതിയുമായ അഭിഭാഷകൻ ബിജു മനോഹറിന്റെയും വിഷ‌്ണുവിന്റെയും സഹായിയാണ്. പല തവണ ഗൾഫ‌ിൽ പോവുകയും ഇവിടെ നിന്നു സ്വർണം കേരളത്തിലേക്ക‌് കടത്തുകയും ചെയ‌്തിട്ടുണ്ട‌്. സ്വർണം വാങ്ങുക, കടത്തുക, വിൽക്കുക എന്നീ മൂന്ന‌് ദൗത്യങ്ങളും പ്രകാശിനെ ഏൽപിച്ചിരുന്നു. സ്വർണം തലസ്ഥാനത്ത‌് ജ്വല്ലറി നടത്തുന്ന മലപ്പുറം സ്വദേശി ഹക്കീം, മുഹമ്മദാലി എന്നിവർക്ക‌് എത്തിക്കുന്നതും പ്രകാശ് തമ്പിയാണ്. സ്വർണവുമായി എത്തുന്ന സംഘത്തിലെ മറ്റു കണ്ണികളെ തലസ്ഥാനത്ത‌് സ്വീകരിക്കുന്നതും പ്രകാശായിരുന്നു. സ‌്ത്രീകളായ കാരിയർമാരെ സ്വർണക്കടത്തിന‌് ഉപയോഗിക്കുന്നതും ഇയാളുടെ മേൽനോട്ടത്തിലാണ‌്. സംഘത്തിലേക്ക‌് നിരവധി കാരിയർമാരെ പ്രകാശ‌് റിക്രൂട്ട‌് ചെയ‌്തിട്ടുണ്ട‌്.

ബിജുവിന്റെയും വിഷ‌്ണുവിന്റെയും നേതൃത്വത്തിലുള്ള സംഘം 200 കിലോസ്വർണം കടത്തിയതായി സ്ഥീരികരിച്ചിട്ടുണ്ട‌്. എന്നാൽ ഇതിന്റെ ഇരട്ടി കടത്തിയുണ്ടാകും എന്നാണ‌് നിഗമനം. കേസിലെ പ്രധാന പ്രതികളായ അഭിഭാഷകൻ ബിജു മനോഹർ, കഴക്കൂട്ടം സ്വദേശി സിന്ധു, വിഷ്ണു, ഹക്കിം, മുഹമ്മദാലി എന്നിവർ വരും ദിവസങ്ങളിൽ പിടിയിലാകുമെന്നാണ് സൂചന. സംസ്ഥാനം വിട്ട ഇവർക്ക് ലുക്ക് ഔട്ട് നോട്ടിസ് ഉൾപ്പെടെ ഉള്ളതിനാൽ രാജ്യം വിടാൻ കഴിഞ്ഞിട്ടില്ല. ബിജു ഉൾപ്പെടെയുള്ളവർക്ക‌് എതിരെ കൊഫെപോസ ചുമത്തിയിട്ടുണ്ട്



from Anweshanam | The Latest News From India http://bit.ly/2ETJdtZ
via IFTTT