Breaking

Thursday, May 30, 2019

ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ദോവൽ തുടരും

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ സുരക്ഷാ ഉപദേഷ്ടാവായി അജിത് ദോവൽ തുടരും. നരേന്ദ്രമോദി ഇന്ന് ഡല്‍ഹിയിൽ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ദേശീയ സുരക്ഷാ സെക്രട്ടേറിയറ്റിൽ ഇനി ഏതൊക്കെ ഉന്നത ഉദ്യോഗസ്ഥർ ഉണ്ടാകുമെന്നതിൽ ദോവലുമായി കൂടിയാലോചിച്ചാകും അന്തിമമായി തീരുമാനമെടുക്കുക.

നിലവിൽ ഉപ സുരക്ഷാ ഉപദേഷ്ടാവായ ആർ. എൻ. രവിയോ, വിദേശകാര്യവക്താവായിരുന്ന എസ് ജയശങ്കറിനെയോ ദേശീയ സുരക്ഷാ സെക്രട്ടേറിയറ്റിലെ സുപ്രധാനപദവികളിലൊന്നിലേക്ക് കൊണ്ടുവന്നേക്കും എന്നാണ് സൂചന. 

പുതിയ ദേശസുരക്ഷാ നിയമം എങ്ങനെ വേണമെന്നതിൽ അജിത് ദോവലിന്‍റെ നേതൃത്വത്തിൽ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞതായാണ് വിവരം. പ്രതിരോധം, ആഭ്യന്തര സുരക്ഷ, ധനകാര്യം, ആണവോർജം, ബഹിരാകാശഗവേഷണം എന്നിവയിലൂന്നിയാകും പുതിയ ദേശസുരക്ഷാ നിയം. എസ്‍പിജിയുടെ ചുമതല എൻസ്എക്ക് നൽകുക, കാബിനറ്റ് സെക്രട്ടറി, നീതി ആയോഗ് അംഗങ്ങൾ എന്നിവരെക്കൂടി പുതിയ നയരൂപീകരണത്തിനുള്ള സമിതികളിൽ ഉൾപ്പെടുത്തുക എന്നതും പുതിയ നയത്തിലുണ്ടാകുമെന്നാണ് സൂചന. 



from Anweshanam | The Latest News From India http://bit.ly/2We2zEs
via IFTTT