Breaking

Thursday, May 30, 2019

ജമ്മുവില്‍ പാക്കിസ്താന്‍ ചാരന്മാരെന്ന് സംശയിക്കുന്ന രണ്ട് പേര്‍ അറസ്റ്റില്‍

ശ്രീനഗര്‍: ജമ്മുവില്‍ പാക്കിസ്താന്‍ ചാരന്മാരെന്ന് സംശയിക്കുന്ന രണ്ട് പേര്‍ അറസ്റ്റിലായി. ജമ്മു കശ്മീരിലെ സൈനിക ക്യാമ്ബിന് പുറത്ത് നിന്ന് ദൃശ്യങ്ങളും ഫോട്ടോകളും പകര്‍ത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്. പട്രോളിംഗിനിടെ രത്നു ഛക് സൈനിക ക്യാമ്ബിന് പരിസരത്ത് നിന്നാണ് ഇവര്‍ പിടിയിലാകുന്നത്.

പിടികൂടിയ രണ്ട് പേരെയും പോലീസിന് കൈമാറിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരാള്‍ കത്വാ മേഖലയില്‍ നിന്നും മറ്റൊരാള്‍ ദോഡ സ്വദേശിയാണെന്നും വ്യക്തമായിട്ടുണ്ട്.

പാകിസ്താനിലുള്ള ചിലരുമായി ഇവര്‍ ബന്ധം പുലര്‍ത്തിയിരുന്നതായും  പിടിയിലാകുന്നത് തൊട്ടുമുമ്ബ് ചില ദൃശ്യങ്ങള്‍ പാകിസ്ഥാനിലേക്ക് അയച്ചതായും ഇവരുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും കണ്ടെത്തി.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം കശ്മീരില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന മെയ് 23ന് പുല്‍വാമ മോഡല്‍ ആക്രമണം കശ്മീരിലെ വിവിധ ഇടങ്ങളില്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിരുന്നു.



from Anweshanam | The Latest News From India http://bit.ly/2QtnZr8
via IFTTT