നെടുങ്കണ്ടം: കുമളിയില്‍ വെയിറ്റിംഗ് ഷെഡിലേയ്ക്ക് പാഴ്‌സല്‍ ലോറി ഇടിച്ച് കയറി നാല് പേര്‍ക്ക് പരിക്ക്. കുമളി വെള്ളാരംകുന്ന് സ്വദേശികളായ ജോബിന്‍, ജോമോന്‍ എന്നിവര്‍ക്കും തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശികളായ സതീഷ്, രാജശേഖരന്‍ എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇതില്‍ ജോമോന്റെ നില ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
സാരമായ പരിക്കുകളോടെ ജോബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും തമിഴ്‌നാട് സ്വദേശികളെ തേനി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. മഴയെ തുടര്‍ന്ന് ലോറി തെന്നി മാറി വെയിംഗ് ഷെഡ്ഡിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. ഈ ഭാഗത്തെ റോഡ് വളവായിരുന്നു. തെന്നിമാറിയ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയും സമീപത്തെ വെറ്റിംഗ് ഷെഡിലേയ്ക്ക് ഇടിച്ച കയറുകയുമായിരുന്നു.
അപകടത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ കുമളി പൊലീസ് ലോറി ഡ്രൈവറെ കസ്റ്റടിയില്‍ എടുത്ത് കേസന്വേഷണം ആരംഭിച്ചു.
from Anweshanam | The Latest News From India http://bit.ly/2QtSTjl
via IFTTT