Breaking

Saturday, May 18, 2019

പ്രചാരണത്തിനായി മോദി പറന്നത് 1.5 ലക്ഷം കിലോമീറ്റര്‍; 142 റാലികള്‍

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 1.5 ലക്ഷം കിലോമീറ്റർ ആകാശ യാത്ര നടത്തിയെന്നും 142 റാലികളിൽ പങ്കെടുത്തെന്നും ബിജെപി അധ്യക്ഷൻ അമിത് ഷാ. ഏറ്റവും വിപുലമായ പ്രചാരണമാണ് പാർട്ടി ഇത്തവണ നടത്തിയതെന്നും മോദിക്കൊപ്പം കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ അമിത് ഷാ പറഞ്ഞു. 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന അസഹനീയമായ ചൂടിനെ നേരിട്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രചാരണം. ഫെബ്രുവരി മുതൽ മേയ് വരെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണ കാലയളവിൽ മോദി സന്ദർശിക്കാത്ത ഒരു സ്ഥലം പോലും രാജ്യത്തില്ലെന്നും അമിത് ഷാ പറഞ്ഞു. മാർച്ച് 10-നാണ് തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. മാർച്ച് 28-ന് മീററ്റിലായിരുന്നു മോദിയുടെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്. 142 റാലികളും നാല് റോഡ് ഷോകളും നടത്തി. ഈ റാലികളിൽ ഒന്നര കോടി ജനങ്ങളെ അദ്ദേഹം നേരിട്ട് അഭിസംബോധന ചെയ്തു. പ്രചാരണത്തിനായി 312 ലോക്സഭാ മണ്ഡലങ്ങളിൽ താൻ സന്ദർശിച്ചെന്നും 161 റാലികളിലും 18 റോഡ് ഷോകളിലും പങ്കെടുത്തെന്നും അമിത് ഷാ അവകാശപ്പെട്ടു. സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്പർശിച്ചുള്ള വളരെ വിജയകരമായ പ്രചാരണമായിരുന്നു ബിജെപിയുടേത്. ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തുമെന്നകാര്യത്തിൽ തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും ഷാ പറഞ്ഞു. Content Highlights:1.5 Lakh Km Air Travel, 142 Rallies Part Of PMs Poll Campaign: Amit Shah


from mathrubhumi.latestnews.rssfeed http://bit.ly/2W8UVuh
via IFTTT