Breaking

Thursday, May 30, 2019

ലോകക്കപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കമാകും; ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും

12-ാമത് ഐ.സി.സി ഏകദിന ലോകകപ്പിന് ഇന്ന് ഇംഗ്ലണ്ട് കെന്നിംഗ്ടൺ ഓവലിൽ തുടക്കമാകും. ആദ്യ മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ട്  ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 3 മുതലാണ് മത്സരം. ഈ ലോകകപ്പിൽ ജേതാക്കളാകാൻ സാധ്യത കൽപ്പിക്കുന്ന ടീമാണ് ഇംഗ്ലണ്ട്. 

ഐ.സി.സി ഏകദിന റാങ്കിംഗിലെ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള ടീമുകൾ മാറ്റുരക്കുന്ന ലോകകപ്പ് റൗണ്ട് റോബിൻലീഗ് ഫോർമാറ്റിലാണ് അരങ്ങേറുന്നത്. പ്രാഥമിക റൗണ്ടിൽ ഓരോടീമും പരസ്പരം ഒരുതവണ ഏറ്റുമുട്ടും. ഏറ്റുവും കൂടുതൽ പോയിന്റ് നേടുന്ന നാല് ടീമുകൾ സെമി ഫൈനലിൽ എത്തും. ജൂലായ് 14ന് ലോർഡ്സിൽ നടക്കുന്ന ഫൈനൽ മത്സരത്തോടെ ഒരു മാസക്കാലത്തിലധികം നീണ്ടു നിൽക്കുന്ന ഏകദിന ക്രിക്കറ്റ് പൂരത്തിന് വിരാമമാകും.
 
ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. അവസാന സന്നാഹ മത്സരത്തിൽ നേടിയ വലിയ വിജയത്തോടെ തികഞ്ഞ ആത്മ വിശ്വാസത്തിലാണ് ടീം ഇന്ത്യ. മികച്ച ഫോം തുടരുന്ന ഇന്ത്യൻ ബാറ്റിംഗ് നിറയും ബൗളിംഗ് നിറയും ഇന്ത്യക്ക് ഏറെ ആത്മവിശ്വാസം പകരുന്നുണ്ട്. അതേസമയം, ഇന്ത്യൻ ഓപ്പണിങ് ബാറ്റസ്മാൻ മാർ സന്നാഹ മത്സരത്തിൽ നിറം മങ്ങിയത് അൽപം ആശങ്ക പരത്തുന്നുണ്ട്, എന്നാൽ, കൊഹ്‌ലി, ധോണി, രാഹുൽ, ജഡേജ തുടഗിയവരെല്ലാം മികച്ച ഫോമിലാണ്.

ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്,പാകിസ്ഥാൻ, ബംഗ്ലാദേശ്, വെസ്റ്റിൻഡീസ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളാണ് ലോകകപ്പിൽ പാഡണിയുന്നത്. ഓസ്ട്രേലിയയാണ് നിലവിലെ ജേതാക്കൾ. 1992ന് ശേഷം ആദ്യമായാണ് റൗണ്ട് റോബിൻ ലീഗ് ഫോർമാറ്റ് നടപ്പിലാക്കുന്നത്. ഇതോടെ ഓരോ ടീമിനും ഒമ്പത് മത്സരങ്ങൾ നേരിടേണ്ടി വരും. കൂടുതൽ പോയിന്റ് നേടുന്നവർക്ക് സെമി ബർത്ത് ഉറപ്പിക്കാം.



from Anweshanam | The Latest News From India http://bit.ly/2MhbNeO
via IFTTT