Breaking

Thursday, May 30, 2019

സ്വകാര്യ ബസുകൾ വാതിലുകളില്ലാതെ സർവീസ് നടത്തുന്നുണ്ടോയെന്ന് അറിയിക്കണം; മോട്ടോർ വാഹന വകുപ്പിന് ഹൈകോടതിയുടെ നിർദേശം

കൊച്ചി: എറണാകുളം ജില്ലയില്‍ സ്വകാര്യ ബസുകൾ വാതിലുകളില്ലാതെ സർവീസ് നടത്തുന്നുണ്ടോയെന്ന് അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന് ഹൈകോടതിയുടെ നിർദേശം. എറണാകുളം ആർ.ടി.ഒ അനാവശ്യമായി ദ്രോഹിക്കുന്നെന്നാരോപിച്ച് അസോസിയേഷൻ ജില്ലാ കമ്മിറ്റി നൽകിയ ഹരജി പരിഗണിക്കുമ്പോഴാണ് കോടതി നിര്‍ദേശം.
 
എറണാകുളം ജില്ലയിലെ ബസ് ഉടമകളുടെ സംഘടനയിലെ രണ്ടു നേതാക്കളുടെ ബസുകൾക്ക് വാതിലുകൾ ഇല്ലെന്നും നിയമ വിരുദ്ധമായി ടേപ്പ് റെക്കോർഡർ സ്ഥാപിച്ചിട്ടുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്ന് നിയമപരമായി നടപടികൾ സ്വീകരിച്ചിരുന്നു. നിയമലംഘനത്തിനെതിരെ നടപടികൾ സ്വീകരിച്ചതിന് തനിക്കെതിരെ ഉടമകളുടെ സംഘടന ഹരജി നൽകിയതെന്ന് എറണാകുളം ആർ.ടി.ഒ ജോജി. പി. ജോസ് സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു. 

തുടർന്ന് ഹരജി ജൂൺ മൂന്നിന് പരിഗണിക്കാനായി മാറ്റി.



from Anweshanam | The Latest News From India http://bit.ly/2WqvMvv
via IFTTT