Breaking

Thursday, May 30, 2019

ഇന്ദിരാ ഗാന്ധിയെ പെണ്‍ഹിറ്റ്‌ലറെന്ന് വിളിച്ചവരാണ് തനിക്കെതിരെ ലേഖനമെഴുതിയത്- അബ്ദുള്ളക്കുട്ടി

കണ്ണൂർ: കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിൽ തനിക്കെതിരെ മുഖപ്രസംഗമെഴുതിയ വിഷയത്തിൽ രൂക്ഷമായ വിമർശനവുമായി എ.പി അബ്ദുള്ളക്കുട്ടി. ഇന്ദിരാഗാന്ധിയെ പെൺഹിറ്റ്ലറെന്ന് വിളിച്ചവരാണ് തനിക്കെതിരെ മുഖപ്രസംഗമെഴുതിയതെന്ന് അബ്ദുള്ളക്കുട്ടി ആരോപിച്ചു. വി.എം സുധീരന്റെ ആദർശം വെറും കാപട്യമാണെന്ന് ആരോപിച്ച അബ്ദുള്ളക്കുട്ടി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വരികൾക്കിടയിലൂടെയാണ് വായിക്കേണ്ടതെന്നും വ്യക്തമാക്കി. താൻ ആരുമായും ചർച്ച നടത്തിയിട്ടില്ല. തിരഞ്ഞെടുപ്പ് വിശകലനം നടത്തുന്ന പോസ്റ്റ് മാത്രമാണ് താൻ ഫെയ്സ്ബുക്കിൽ ഇട്ടത്. ബി.ജെ.പിയിൽ പോകുന്നത് സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല. തനിക്ക് ഫെയ്സ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് വിശദീകരണ നോട്ടീസ് തരും എന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. എന്നാൽ വീക്ഷണം പത്രം ഇന്ന് വിധി പ്രസ്താവം നടത്തിയിരിക്കുകയാണ്. തന്നോട് വിശദീകരണം ചോദിക്കാൻ പോലും ആരും തയ്യാറായില്ല. ഇന്ദിരാ ഗാന്ധിയെ പെൺഹിറ്റ്ലറെന്ന് പറഞ്ഞ പാർട്ടി വിട്ട് അപ്പുറം പോയി അധികാരത്തിന്റെ അപ്പക്കഷ്ണങ്ങൾ നുണഞ്ഞവരാണ് ഇപ്പോൾ തനിക്കെതിരെ എഡിറ്റോറിയൽ എഴുതിയത്. ഇത് ജനാധിപത്യ മര്യാദയില്ലായ്മയാണ്. വി.എം സുധീരൻ പത്ത് വർഷമായി വ്യക്തിവിരോധം തീർക്കുകയാണ്. നാലുവരി പാത വികസനവുമായി ബന്ധപ്പെട്ടാണ് വി.എം സുധീരനുമായി അഭിപ്രായ വ്യത്യാസമുണ്ടാകുന്നത്. വി.എം സുധീരന് ഒരു ആദർശവുമില്ല. ഉമ്മൻ ചാണ്ടി സർക്കാർ ഇല്ലാതാക്കിയആളാണ്വി.എം സുധീരൻ. രാവിലെ ഒരു ബക്കറ്റ് വെള്ളത്തിൽ തലമുക്കി കറുപ്പിച്ച് ജൈവവളത്തെ കുറിച്ച് സംസാരിക്കുന്ന ആളാണ് സുധീരൻ. ആ കാപട്യം ഈ നാട്ടിലെ ആളുകൾക്ക് മനസ്സിലായിട്ടില്ല എന്ന് കരുതരുത്. തന്റെ പോസ്റ്റുകൾ വരികൾക്കിടയിൽ വായിക്കണം. തന്റെ പോസ്റ്റിൽ മോദിയെക്കാളേറെ പുകഴ്ത്തിയത് ഗാന്ധിയെയാണ്. കേരളത്തിലെ കോൺഗ്രസിനെ തോൽപ്പിച്ചിട്ട് വി.എം സുധീരനൊക്കെ കോൺഗ്രസിൽ തുടരുന്നതിനാൽ താനും കോൺഗ്രസിൽ തുടരും. പിണറായി വിജയന്റെ വികസനത്തെയും അഭിനന്ദിച്ചിട്ടുണ്ട്. വികസനത്തെ കുറിച്ചുള്ള കാഴ്ചപ്പാടാണ് താൻ അവതരിപ്പിച്ചത്. താൻ ഇപ്പോഴും കോൺഗ്രസുകാരൻ ആണോ എന്ന കാര്യം മുല്ലപ്പള്ളി രാമചന്ദ്രനോട് പോയി ചോദിക്കണമെന്നും അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. content highlights:AP Abdullakutty, VM sudheeran, Congress, Narendra Modi, BJP,veekshanam daily


from mathrubhumi.latestnews.rssfeed http://bit.ly/2Mj6bAD
via IFTTT