Breaking

Thursday, May 30, 2019

തി​രു​വ​ല്ല​ത്ത് പോ​ലീ​സു​കാ​ര്‍ പരസ്യമായി യു​വാ​വി​നെ​യും ഭാ​ര്യ​യെ​യും മ​ര്‍​ദി​ച്ച സം​ഭ​വം; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ല്ല​ത്ത് യു​വാ​വി​നെ​യും ഭാ​ര്യ​യെ​യും പോ​ലീ​സു​കാ​ര്‍ റോ​ഡി​ലി​ട്ട് പ​ര​സ്യ​മാ​യി മ​ര്‍​ദ്ദി​ച്ച സം​ഭ​വ​ത്തി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. മാ​ധ്യ​മ വാ​ര്‍​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ജൂ​ണ്‍ 20ന​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. 

അതേസമയം, യുവാവിനെ മർദ്ദിച്ച പൊലീസുകാരെ സിറ്റി പൊലീസ് സസ്പെന്റ് ചെയ്തു. എസ്.സി.പി ഒ സൈമൻ, സി പി ഒ ഗോപിനാഥ് എന്നിവരെയാണ് സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്. മർദ്ദനത്തെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയുടെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍.

പോക്‌സോ കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ ഒരു സ്ത്രീയെ ആക്രമിച്ച കേസിൽ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കെ പാറാവ്  ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുദ്യോഗസ്ഥനെ ആക്രമിച്ച് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ തൊട്ടടുത്ത ജംഗ്ഷനിൽ വെച്ച് പൊലീസ് കീഴടക്കുകയായിരുന്നു



from Anweshanam | The Latest News From India http://bit.ly/2HJerp6
via IFTTT