Breaking

Thursday, May 30, 2019

കേന്ദ്രമന്ത്രിസഭയിലേക്ക് വി.മുരളീധരനേയും പരിഗണിക്കുന്നു

ന്യൂഡൽഹി: ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും ദേശീയ നിർവാഹക സമിതി അംഗവുമായ വി.മുരളീധരൻ കേന്ദ്രമന്ത്രിയാകുമെന്ന് സൂചന. ആന്ധ്രയിലായിരുന്ന മുരളീധരനോട് വ്യാഴാഴ്ച രാവിലെ ഡൽഹിയിലെത്താൻ നേതൃത്വം ആവശ്യപ്പെട്ടു. ഇതനുസരിച്ച് അദ്ദേഹം ഇന്ന് രാവിലെ ഡൽഹിയിലെത്തിയിട്ടുണ്ട്. എബിവിപിയിലൂടെ രാഷ്ട്രീയത്തിലെത്തിയ വി.മുരളീധരൻ നിലവിൽ രാജ്യസഭാംഗമാണ്. പാർട്ടിയിലെ സീനിയോറിറ്റി കണക്കിലെടുത്താണ് അദ്ദേഹത്തെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. കേരളത്തിൽ നിന്ന് ഒന്നിൽകൂടുതൽ പേർ മന്ത്രിയാകാനും സാധ്യതയുണ്ട്. മുരളീധരന് പുറമെ ഡൽഹിയിലെത്താൻ നിർദേശം ലഭിച്ച കുമ്മനം രാജശേഖരനും തലസ്ഥാനത്ത് എത്തിച്ചേർന്നിട്ടുണ്ട്. ഇവർ രണ്ട് പേരെ കൂടാതെ രാജ്യസഭാംഗമായ സുരേഷ് ഗോപിയും കഴിഞ്ഞ മന്ത്രിസഭയിൽ അംഗമായിരുന്ന അൽഫോൻസ് കണ്ണന്താനവുമാണ് പരിഗണനയിലുള്ള മറ്റ് രണ്ട് പേർ. കേരളത്തിൽ നിന്ന് രണ്ട് പേർ മന്ത്രിസഭയിലെത്തിയാൽ അതിൽ കുമ്മനത്തിനും മുരളീധരനുമാണ് സാധ്യത കൂടുതൽ. Content Highlights:V Muraleedharan, minister berth, bjp, Modi cabiney


from mathrubhumi.latestnews.rssfeed http://bit.ly/2WwPJk7
via IFTTT