Breaking

Wednesday, May 29, 2019

കാശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞതായി  ഡിജിപി

പൂഞ്ച്: തീവ്രവാദ സംഘനടകളില്‍ ചേരുന്ന യുവാക്കളുടെ എണ്ണം കുറഞ്ഞെന്ന് ജമ്മു കാശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ്. 275 തീവ്രവാദികളാണ് താഴ്‍വരയില്‍ ഉള്ളതെന്നും ഇതില്‍ 75 പേര്‍ വിദേശികളാണെന്നും ഡിജിപി പറഞ്ഞു. ജമ്മുവിലെ പൂഞ്ച് ജില്ല സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഡിജിപിയുടെ പരാമർശം. 

കഴിഞ്ഞ അഞ്ചുമാസത്തിനിടെ 40 പ്രദേശ വാസികളാണ് തീവ്രവാദ സംഘടനകളില്‍ ചേര്‍ന്നത്. തീവ്രവാദ സംഘടന അന്‍സര്‍ ഗസ്‍വത്തുള്‍ ഹിന്ദ് കമാന്‍ഡര്‍ സക്കീര്‍ മൗസയെ വകവരുത്തിയതോടെ കാശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞതായും ഡിജിപി പറഞ്ഞു. തീവ്രവാദ സംഘടനകള്‍ക്ക് എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് സുരക്ഷാ സേനങ്ങള്‍ ഊര്‍ജ്ജിതമാക്കിയെന്നും ഡിജിപി പറഞ്ഞു.



from Anweshanam | The Latest News From India http://bit.ly/30PP7W1
via IFTTT