തിരുവനന്തപുരം: കേരളത്തിൽനിന്ന് ആര് കേന്ദ്രമന്ത്രിയാകുമെന്ന ഊഹാപോഹങ്ങൾക്കിടെ മുൻ മിസോറം ഗവർണറും തിരുവനന്തപുരത്തെ എൻ.ഡി.എ. സ്ഥാനാർഥിയുമായിരുന്ന കുമ്മനം രാജശേഖരൻ ഡൽഹിക്ക് തിരിച്ചു. രാവിലെ 6.05നുള്ള വിമാനത്തിലാണ് കുമ്മനം ഡൽഹിക്ക് തിരിച്ചത്. മന്ത്രിയാകുന്നത് സംബന്ധിച്ച സൂചന കിട്ടിയോ എന്നു വ്യക്തമല്ല. സത്യപ്രതിജ്ഞയ്ക്ക് പോകുന്നില്ലെന്നാണ് രണ്ടുദിവസംമുമ്പ് കുമ്മനം പറഞ്ഞത്. യാത്രയെപ്പറ്റി പ്രതികരണം ആരായാൻ ശ്രമിച്ചിട്ടും അദ്ദേഹത്തെ ഫോണിൽ ലഭിച്ചില്ല. എന്നാൽ നേതൃത്വം വിളിച്ച് ഡൽഹിയിലെത്താൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. കുമ്മനത്തെക്കൂടാതെ വി.മുരളീധരൻ, അൽഫോൻസ് കണ്ണന്താനം, സുരേഷ് ഗോപി, പി.സി. തോമസ് തുടങ്ങിയവരുടെ പേരുകളാണ് മന്ത്രിസ്ഥാനത്തേക്കു പറഞ്ഞുകേൾക്കുന്നത്. ഇതിൽ കുമ്മനം, മുരളീധരൻ, കണ്ണന്താനം എന്നിവർക്കാണ് ആദ്യപരിഗണന. ആദ്യഘട്ടത്തിൽത്തന്നെ മന്ത്രിസഭയിൽ കേരളത്തിന് പ്രതിനിധ്യം കിട്ടുമെന്ന പ്രതീക്ഷയും സംസ്ഥാന നേതൃത്വത്തിനുണ്ട്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയുൾപ്പെടെ പ്രമുഖനേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ സംബന്ധിക്കും. Content Highlights: Kummanamrajasekharan, delhi
from mathrubhumi.latestnews.rssfeed http://bit.ly/2WekbAj
via
IFTTT