Breaking

Thursday, May 30, 2019

ലോഹിതദാസിന്റെ ഓർമ്മകൾക്ക് ഇനി പുതിയരൂപം ; ലോഹിതദാസ് പ്രൊഡക്ഷൻസ്

വെള്ളിത്തിരയിൽ ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച് ലോഹിതദാസ് എന്ന അനശ്വര സംവിധായകൻ അഭ്രപാളിയിലേക്ക് മറഞ്ഞിട്ട് ഇന്നേക്ക് പത്തുവർഷം . കിരീടവും ചെങ്കോലും അമരവും ഭരതവുമെല്ലാം ലോഹിതദാസിന്റെ ഓർമ്മകൾക്ക് മുന്നിൽ ഇന്നും ശോഭയറ്റുപോകാതെ നിൽക്കുന്നു. പിതാവിന്റെ വേർപാടിന്റെ പത്താം വർഷത്തിൽ അദ്ദേഹത്തിന്റെ മകൻ ആരംഭിക്കുന്ന ലോഹിതദാസ് പ്രൊഡക്ഷൻസ് ഇനി കൂടുതൽ കരുത്തോടെ മുന്നോട്ട് വരുന്നു. നിർമ്മാണ കമ്പനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഇതിന്റെ ഭാഗമായി ആരംഭിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം :
പ്രിയ സുഹൃത്തുക്കളെ,
വീണ്ടുമൊരു മഴക്കാലം വരവായ്.അസാന്നിദ്ധ്യത്തിന്റ ഒരു ദശാബ്ദം.ഈ കഴിഞ്ഞ കാലയളവില്‍ വേരിലേയ്ക്ക് ആഴ്ന്നിറങ്ങിയ ഒരു ആഗ്രഹമാണ് അച്ഛന്റെ പേരിലൊരു പ്രൊഡക്ഷന്‍ ഹൗസ്.ചിലരെങ്കിലും ഒരു പക്ഷെ ശ്രദ്ധിച്ചുകാണും ഞങ്ങള്‍ ചെയ്ത ചില വര്‍ക്കുകളില്‍ 'ലോഹിതദാസ് പ്രൊഡക്ഷന്‍സ് ' എന്ന പേര്.ഇന്ന് ഞങ്ങള്‍ ആ സ്വപ്നം കുറേക്കൂടെ ഗൗരവമായി എടുക്കാനും അതിനു പിന്നില്‍ നിന്ന് സജ്ജരായി പ്രവര്‍ത്തിയ്ക്കാനും ഉള്ള ഊര്‍ജ്ജവും ധൈര്യവും പൂര്‍ണ്ണ ഉത്തരവാദിത്വത്തോടെ ചുമലിലേറ്റുന്നു.TVC,PSA,Documentaries,Corporate Videos അങ്ങനെ ക്യാമറയ്ക്ക് പിന്നില്‍ നിന്ന് ചെയ്യുന്ന എന്തുമാകട്ടെ,മൂല്യങ്ങള്‍ കൈവിടാതെ അത് ഭംഗിയായി നിറവേറ്റാന്‍ കഴിയും എന്ന പ്രതീക്ഷയോടെ ഒരു ചുവട് മുന്നോട്ട് വയ്ക്കുന്നു.മുന്നോട്ടുള്ള ഓരോ ചുവടിലും എല്ലാവരുടെയും സ്നേഹവും പ്രാര്‍ത്ഥനയും അനുഗ്രഹവും കൂടെയുണ്ടാവുമെന്നുള്ള പ്രതീക്ഷയില്‍ ഞങ്ങള്‍ യാത്ര തുടങ്ങുകയാണ്.ആദ്യ പടിയായി ലോഹിതദാസ് പ്രൊഡക്ഷന്‍സിന്റെ പേജ് ഇന്ന് തുടങ്ങുന്നു.
നന്ദി

സിബി മലയിൽ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം തനിയാവർത്തനത്തിന്റെ തിരക്കഥയിലൂടെയാണ് ലോഹിതദാസിന്റെ സിനിമാ ജീവിതത്തിന് തുടക്കം കുറിക്കുന്നത് . പിന്നീട്  24 വർഷം നീണ്ട ചലച്ചിത്ര സപര്യയിൽ 35 സിനിമകൾക്ക് വേണ്ടി ലോഹി എന്ന് പ്രിയപ്പെട്ടവർ വിളിക്കുന്ന ലോഹിതദാസിന്റെ പേന ചലിച്ചു. ഭൂതക്കണ്ണാടിയിലൂടെ സംവിധാനത്തിലും തിളങ്ങി . അവസാന ചിത്രം നിവേദ്യം. ഒരു ദേശീയ പുരസ്‌കാരം ഉൾപ്പെടെ ആറ് സംസ്ഥാന അവാർഡുകൾ. 2009 ജൂൺ 29ന് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം



from Anweshanam | The Latest News From India http://bit.ly/2Weau4Z
via IFTTT