Breaking

Thursday, May 30, 2019

സത്യപ്രതിജ്ഞയ്‌ക്കൊരുങ്ങി രാജ്യം: ഗാന്ധിജിക്കും വാജ്‌പേയിക്കും സൈനികര്‍ക്കും ആദരമര്‍പ്പിച്ച് മോദി

ന്യൂഡൽഹി: സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായിരാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കും മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്കും രാജ്യത്തിനായി ജീവൻ ബലിഅർപ്പിച്ച സൈനികർക്കുംപ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു. രാജ്ഘട്ടിലും അടൽ സമാധിയിലും ദേശീയ യുദ്ധ സ്മാരകത്തിലുമെത്തി മോദി പുഷ്പാഞ്ജലി അർപ്പിച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായും പാർട്ടി നേതാക്കളുംസൈനിക തലവൻമാരും മോദിയെ അനുഗമിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് രണ്ടാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കുന്നത്. രാഷ്ട്രപതിഭവൻ അങ്കണത്തിലെ തുറന്നവേദിയിൽ വൈകീട്ട് ഏഴിനാണ് ചടങ്ങ്. പ്രധാനമന്ത്രിക്കും മറ്റുമന്ത്രിമാർക്കും രാഷ്ട്രപതി രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. ഇന്ത്യയുടെ ഇരുപത്തിരണ്ടാമത് മന്ത്രിസഭയാണ് അധികാരമേൽക്കുന്നത്. #WATCH Prime Minister Narendra Modi pays tribute at the National War Memorial in Delhi. Army Chief Gen. Bipin Rawat, Navy Chief Admiral Sunil Lanba and Vice Chief of Air Force Air Marshal RKS Bhadauria also present. pic.twitter.com/Pr4Vs5XLQQ — ANI (@ANI) May 30, 2019 content highlights: Narendra Modi,Raj Ghat,Atal samadhi,National War Memorial,Oath Ceremony


from mathrubhumi.latestnews.rssfeed http://bit.ly/2QzLjDz
via IFTTT