Breaking

Friday, May 31, 2019

ചലച്ചിത്ര നടി പി കെ കാഞ്ചന അ​ന്ത​രി​ച്ചു

ആലപ്പുഴ: മുതിര്‍ന്ന ചലച്ചിത്ര നടി പി കെ കാഞ്ചന അ​ന്ത​രി​ച്ചു. 89 വയസായിരുന്നു. വാ​ര്‍​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ചേ​ര്‍​ത്ത​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് മ​രി​ച്ച​ത്. 

നാടകവേദിയിലൂടെയാണ് കാഞ്ചന സിനിമയിലെത്തിയത്. 1950 ല്‍ പുറത്തിറങ്ങിയ 'പ്രസന്ന' ആയിരുന്നു ആദ്യ ചിത്രം. ഓ​ല​പ്പീ​പ്പി എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് 2017 ലെ ​മി​ക​ച്ച സ്വ​ഭാ​വ ന​ടി​ക്കു​ള്ള അ​വാ​ര്‍​ഡ് കാ​ഞ്ച​ന​യ്ക്കു ല​ഭി​ച്ചി​രു​ന്നു. 850 ഓ​ളം നാ​ട​ക​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 

 ഉ​മ്മ, ഇ​ണ​പ്രാ​വു​ക​ള്‍, കെ​യ​ര്‍ ഓ​ഫ് സൈ​റാ​ഭാ​നു, ക്രോ​സ് റോ​ഡ്, ക​മ്മാ​ര​സം​ഭ​വം തു​ട​ങ്ങി​യ നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. ജ​നു​വ​രി​യി​ല്‍ പു​റ​ത്തി​റ​ങ്ങി​യ വി​ജ​യ് സൂ​പ്പ​റും പൗ​ര്‍​ണ​മി​യു​മാ​ണ് അ​വ​സാ​ന ചി​ത്രം.



from Anweshanam | The Latest News From India http://bit.ly/2XiHcyC
via IFTTT