Breaking

Thursday, May 30, 2019

അധ്യക്ഷപദത്തിലേക്ക് ഒ.ബി.സി, എസ്‌.സി-എസ്.ടി വിഭാഗത്തില്‍നിന്നുള്ളവരെ പരിഗണിക്കണമെന്ന് രാഹുല്‍

ന്യൂഡൽഹി: പാർട്ടിയുടെ അധ്യക്ഷപദത്തിലേക്ക് ഒ ബി സി, എസ് സി-എസ് ടി വിഭാഗങ്ങളിൽനിന്നുള്ള നേതാക്കളെ ആരെങ്കിലും പരിഗണിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കളോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടതായി റിപ്പോർട്ട്. കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്തപരാജയത്തെ തുടർന്നാണ് പാർട്ടി അധ്യക്ഷ പദം രാജിവെക്കാൻ രാഹുൽ ഗാന്ധി തീരുമാനിച്ചത്. മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ രാജിയിൽനിന്ന് പിന്മാറണമെന്ന് രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ്. കൂടാതെ യു പി എ സഖ്യകക്ഷികളായ ഡി എം കെയും ആർ ജെ ഡിയും രാജിയിൽനിന്ന് പിന്മാറാൻ രാഹുലിനോട് അഭ്യർഥിച്ചിരുന്നു. പാർട്ടി അധ്യക്ഷപദവിയിൽനിന്ന് രാജിവെക്കുന്നത് ആത്മഹത്യാപരമായ തീരുമാനമാണെന്നായിരുന്നു ലാലു പ്രസാദിന്റെ പ്രതികരണം. രാജിവെക്കരുതെന്നും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ജനഹൃദയങ്ങൾ കീഴടക്കാൻ രാഹുലിന് സാധിച്ചെന്നായിരുന്നു ഡി എം കെ നേതാവ് സ്റ്റാലിൻ പറഞ്ഞത്. അധ്യക്ഷപദത്തിലെത്തുന്നയാൾ ഗാന്ധികുടുംബാഗമാകണമെന്ന് നിർബന്ധമില്ലെന്ന് നേരത്തെ കോൺഗ്രസ് പ്രവർത്തകസമിതിയിൽ രാഹുൽ പറഞ്ഞിരുന്നു. പ്രിയങ്കാ ഗാന്ധിയുടെ പേര് അധ്യക്ഷപദത്തിലേക്ക് ഉയർന്നുവന്നെങ്കിലും അതും രാഹുൽ നിരാകരിച്ചു. തന്റെ സഹോദരിയുടെ പേര് ഇക്കാര്യങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ലോക്സഭാ തിരഞ്ഞെടുപ്പിൽ 52 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു നേടാനായത്. content highlights:rahul gandhi asks senior congress leaders to consider obc,sc,st leaders as party president


from mathrubhumi.latestnews.rssfeed http://bit.ly/2wrJ8ZB
via IFTTT