ടെഹ്റാൻ;ഭാര്യയെ കൊലപ്പെടുത്തിയതായി ടെലിവിഷൻ പരിപാടിയ്ക്കിടെ മുൻ മേയറുടെ കുറ്റസമ്മതം. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ മുൻ മേയർ മുഹമ്മദ് അലി നജാഫി ആണ് ഒരുടെലിവിഷൻ പരിപാടിയ്ക്കടിടെ കുറ്റസമ്മതം നടത്തിയത്. ഭാര്യ മിത്ര ഔസ്താതിനെയാണ് 67 കാരനായ നജാഫി കൊലപ്പെടുത്തിയത്. നജാഫിയുടെ രണ്ടാം ഭാര്യയാണ് കൊല്ലപ്പെട്ട മിത്ര. വിവാഹമോചനത്തിന് മിത്ര വിസമ്മതം അറിയിച്ചതിനെ തുടർന്നുണ്ടായ വാക്കേറ്റത്തിനൊടുവിലാണ് കൊലപാതകം. വാക്കേറ്റത്തിനിടെ മിത്ര കുളിക്കാനായി ബാത്ത്റൂമിൽ കയറി. ഇതിനിടെ തോക്ക് കാണിച്ച് നജാഫി മിത്രയെ ഭീഷണിപ്പെടുത്തി. ഇത് കണ്ട് ഭയന്ന മിത്ര തോക്കിനായി പിടിവലി കൂടിയപ്പോൾ അറിയാതെ താൻ കാഞ്ചിവലിക്കുകയും മിത്ര കൊല്ലപ്പെടുകയുമായിരുന്നുവെന്ന് നജാഫി പറഞ്ഞു. മെയ് 28 നായിരുന്നു നജാഫിയുടെ തുറന്ന് പറച്ചിൽ. അന്ന് രാവിലെയാണ് മിത്രയെ കൊല്ലപ്പെട്ട നിലയിൽ വീട്ടിൽ കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ. വെളിപ്പെടുത്തലിന് ശേഷം നജാഫി പോലീസിൽ കീഴടങ്ങി.കഴിഞ്ഞ വർഷം അനാരോഗ്യത്തെ തുടർന്ന് നാജാഫി മേയർ സ്ഥാനം രാജിവെക്കുകയായിരുന്നു. Content Highlight: Ex-Tehran mayor confesses to killing his wife
from mathrubhumi.latestnews.rssfeed http://bit.ly/2wrJ8J5
via
IFTTT