Breaking

Thursday, May 30, 2019

രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ മരിച്ച അജിത് കുമാറിന് ഡിവൈഎഫ്‌ഐ വീട് നിര്‍മ്മിച്ച്‌ നല്‍കും

തിരുവനന്തപുരം: പുഴയില്‍ വീണ കുട്ടിയെ രക്ഷികുന്നതിനിടയില്‍ മരിച്ച കാസര്‍കോട് കുമ്ബളയിലെ അജിത് കുമാറിന് ഡിവൈഎഫ്‌ഐ വീട് നിര്‍മ്മിച്ചു നല്‍കും. അജിത്ത് കുമാറിന്റെ കുടുംബത്തിന് സ്ഥലം ലഭ്യമാക്കി ഡിവൈഎഫ്‌ഐ വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് കാസര്‍കോട് ജില്ലാ സെക്രട്ടറി സിജെ സജിത്ത് പറഞ്ഞു.

ഇപ്പോള്‍ വാടക വീട്ടിലാണ് അജിത്ത് കുമാറിന്റെ കുടുംബം കഴിയുന്നത്. 

കര്‍ണ്ണാടകയിലെ കല്ലടുക്കയില്‍ നേത്രാവതി പുഴയിലാണ് 16 കാരനായ മനീഷ് കുമാറിനൊപ്പം അജിത്ത് കുമാറും മുങ്ങിമരിക്കുന്നത്.

പുഴയില്‍ കുളിക്കുന്നതിനിടയില്‍ മുങ്ങിത്താണ മനീഷിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ അജിത്ത് കുമാര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ബാലസംഘം പ്രവര്‍ത്തകനായിരുന്നു മരണപ്പെട്ട മനീഷ് കുമാര്‍.



from Anweshanam | The Latest News From India http://bit.ly/2XftlZJ
via IFTTT