Breaking

Thursday, May 30, 2019

മൊബൈല്‍ ആപ്പില്‍ അശ്ലീലപരസ്യമെന്ന് പരാതി: ഐആര്‍സിടിസിയുടെ മറുപടിയില്‍ വെട്ടിലായി പരാതിക്കാരന്‍

ന്യൂഡൽഹി: ഐ ആർ സി ടി സിയുടെ ടിക്കറ്റ് ബുക്കിങ് ആപ്ലിക്കേഷനിൽ അശ്ലീല പരസ്യങ്ങൾ കാണുന്നുവെന്ന് പരാതി ഉന്നയിച്ച ഉപയോക്താവിന് കിടിലൻ മറുപടിയുമായി റെയിൽവേ. അനന്ത് കുമാർ എന്നയാൾക്കാണ് ഐ ആർ സി ടി സി മറുപടിയുമായെത്തിയത്. സംഭവം ആരംഭിക്കുന്നത് അനന്ത് കുമാറിന്റെ ഒരു ട്വീറ്റോടെയാണ്. ഐ ആർ സി ടി സിയുടെ ടിക്കറ്റ് ബുക്കിങ് ആപ്പിൽ അശ്ലീലവും അസഭ്യവുമായ പരസ്യങ്ങൾ കൂടെക്കൂടെ പ്രത്യക്ഷപ്പെടുന്നു. ഇത് വളരെ ശല്യമുണ്ടാക്കുന്നതും ദേഷ്യം പിടിപ്പിക്കുന്നതുമാണ്. ദയവായി വിഷയത്തിൽ ഇടപെടൂ- എന്നായിരുന്നു അനന്ത് കുമാറിന്റെ ട്വീറ്റ്. അശ്ലീലദൃശ്യങ്ങളുടെ സ്ക്രീൻ ഷോട്ടുകളും അനന്ത് കുമാർ ട്വീറ്റിനൊപ്പം ചേർത്തിരുന്നു. റെയിൽവേ മന്ത്രാലയം, ഐ ആർ സി ടി സി, റെയിൽവേ മന്ത്രി പീയുഷ് ഗോയൽ എന്നിവരെ ടാഗ് ചെയ്തു കൊണ്ടുള്ളതായിരുന്നു ട്വീറ്റ്. Image courtesy: Twitter/@anandk2012 അനന്ത് കുമാറിന്റെ ട്വീറ്റിനു പിന്നാലെ ഐ ആർ സി ടി സിയുടെ മറുപടിയുമെത്തി. ഗൂഗിളിന്റെ ആഡ് സെർവിങ് ടൂളായ എ ഡി എക്സാണ് പരസ്യം കാണിക്കാൻ ഐ ആർ സി ടി സി ഉപയോഗിക്കുന്നത്. ഉപഭോക്താക്കളെ ലക്ഷ്യംവെക്കാൻ ഈ പരസ്യങ്ങൾ കുക്കീസുകളെ ആശ്രയിക്കാറുണ്ട്. നിങ്ങളുടെ ബ്രൗസിങ് ഹിസ്റ്ററിയും ബ്രൗസിങ് സ്വഭാവവും അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങളാണ് പ്രത്യക്ഷപ്പെടുക. ഇത്തരം പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കാൻ ദയവായി എല്ലാ ബ്രൗസിങ് കുക്കികളും ബ്രൗസിങ് ഹിസ്റ്ററിയും ഡിലീറ്റ് ചെയ്യൂഎന്നായിരുന്നു മറുപടി. Irctc uses Googles ad serving tool ADX for serving ads.These ads uses cookies to target the user. Based on user history and browsing behaviour ads are shown. Pl clean and delete all browser cookies and history to avoid such ads. -IRCTC Official — Indian Railways Seva (@RailwaySeva) May 29, 2019 എന്തായാലും അനന്ത് കുമാറിന്റെ പരാതി പരിഗണിച്ച് തക്ക മറുപടി നൽകിയ ഐ ആർ സി സി ടിയുടെ ട്വീറ്റ് സാമൂഹികമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. content highlights:man complaints about obscene ad in irctc booking app, irtctc replied


from mathrubhumi.latestnews.rssfeed http://bit.ly/2MhKNvP
via IFTTT