Breaking

Friday, May 31, 2019

ഷാജി എൻ കരുണ്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷൻ ചെയര്‍മാൻ


തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷൻ ചെയര്‍മാനായി സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുണിനെ നിയമിച്ചു. ലെനിൻ രാജേന്ദ്രൻ അന്തരിച്ചതിനെ  തുടര്‍ന്ന് ഒഴിവുവന്ന സ്ഥാനത്തേയ്‍ക്കാണ് ഷാജി എൻ കരുണ്‍ നിയമിതനാകുന്നത്.

തന്റെ ആദ്യ ചിത്രമായ പിറവിയിലൂടെ മലയാള സിനിമയെ ലോകനിലവാരത്തിലേക്ക് എത്തിച്ച സംവിധായകനാണ് ഷാജി എൻ കരുണ്‍.  പിറവിക്ക് കാൻ ഫിലിം ഉത്സവത്തിൽ ഗോൾഡെൻ ക്യാമറ പ്രത്യേക പരാമർശം ലഭിച്ചു. രണ്ടാമത്തെ ചിത്രമായ സ്വം കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളചലച്ചിത്രമാണ്. 

കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അദ്ധ്യക്ഷസ്ഥാനവും, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ അദ്ധ്യക്ഷസ്ഥാനവും (1998-2001) വഹിച്ചിട്ടുണ്ട്. 2011 ലെ പത്മശ്രീ അവാർഡിനർഹനായി.



from Anweshanam | The Latest News From India http://bit.ly/2MiEesA
via IFTTT