Breaking

Thursday, May 30, 2019

വിദേശയാത്രയ്ക്ക് അനുമതി തേടി റോബര്‍ട്ട് വദ്ര

ന്യൂഡല്‍ഹി: വിദേശയാത്രയ്ക്ക് അനുമതി തേടി റോബര്‍ട്ട് വദ്ര. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഉള്‍പ്പെട്ട റോബര്‍ട്ട് വദ്ര ചികിത്സയ്ക്കായി വിദേശത്തേക്ക് പോകാനുള്ള അനുമതി തേടിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രത്യേക അനുമതി കൂടാതെ രാജ്യം വിടരുതെന്ന് സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാമ്യം അനുവദിച്ച സമയത്ത് വദ്രയോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. 

ഇതേ തുടര്‍ന്നാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. കേസിന്റെ ഭാഗമായി പിടിച്ചുവച്ച പാസ്പോര്‍ട്ട് വിട്ടുകിട്ടണമെന്നുള്ള അപേക്ഷയില്‍ ഡല്‍ഹി കോടതി ജൂണ്‍ മൂന്നിന് തീരുമാനമെടുക്കും. വന്‍കുടലില്‍ ട്യൂമര്‍ ആണെന്ന് കണ്ടെത്തിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും വദ്രയുടെ അഭിഭാഷകന്‍ ഹാജരാക്കിയിട്ടുണ്ട്.ഡല്‍ഹി ഗംഗാറാം ആശുപത്രിയിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണ് വദ്ര കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

എന്നാല്‍ വദ്രയുടെ അപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. മെയ് 13-ന് നല്‍കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണ് വദ്രയുടെ അഭിഭാഷകന്‍ ഹാജരാക്കിയതെന്നും ഇത്രയും ഗുരുതരമായ രോഗമാണെങ്കില്‍ എന്തുകൊണ്ട് നേരത്തെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചില്ലായെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു.
 



from Anweshanam | The Latest News From India http://bit.ly/2QFsaAx
via IFTTT