ബകു: ആഴ്സണലിനെ ഒന്നിനെതിരേ നാലു ഗോളുകൾക്ക് തകർത്ത് ചെൽസിക്ക് യൂറോപ്പ ലീഗ് കിരീടം. ഈ സീസണോടെ നീലപ്പടയോട് വിടപറയുന്ന ഏദൻ ഹസാർഡ് രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായി തിളങ്ങി. ഒളിവർ ജിറൂദും പെഡ്രോയുമാണ് ചെൽസിയുടെ ശേഷിക്കുന്ന ഗോളുകൾ നേടിയത്. ഇറ്റാലിയൻ പരിശീലകൻ മൗറീസിയോ സാരിയുടെ കരിയറിലെ ആദ്യ കിരീടനേട്ടമാണിത്. ഇത് രണ്ടാം തവണയാണ് ചെൽസി യൂറോപ്പ ലീഗ് കിരീടം നേടുന്നത്. ഇതോടെ വരുന്ന ചാമ്പ്യൻസ് ലീഗ് യോഗ്യതയും ചെൽസി സ്വന്തമാക്കി. ടൂർണമെന്റിൽ തോൽവിയറിയാതെയാണ് ചെൽസി കിരീടത്തിലെത്തിയത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് ചെൽസി ആഴ്സണലിനെ ഞെട്ടിച്ചത്. 49-ാം മിനിറ്റിൽ എമേഴ്സന്റെ ക്രോസ് ഹെഡറിലൂടെ വലയിലെത്തിച്ച് ജിറൂദാണ് ചെൽസിയെ മുന്നിലെത്തിച്ചത്. 60-ാം മിനിറ്റിൽ ഹസാർഡിന്റെ അസിസ്റ്റിൽ നിന്ന് പെഡ്രോ ചെൽസിയുടെ ലീഡുയർത്തി. 65-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഹസാർഡ് ചെൽസിയുടെ ലീഡ് മൂന്നാക്കി ഉയർത്തി. 72-ാം മിനിറ്റിൽ ഹസാർഡ് നീലപ്പടയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. 69-ാം മിനിറ്റിൽ അലക്സ് ഇവോബിയാണ് ആഴ്സണലിന്റെ ആശ്വാസ ഗോൾ നേടിയത്. ഔബമെയാങ്- ലകാസെറ്റെ കൂട്ടുകെട്ടിനെ അതിവിദഗ്ധമായി പിടിച്ചുകെട്ടാൻ ചെൽസിക്കായതോടെ ആഴ്സണലിന്റെ താളംതെറ്റി.
from mathrubhumi.latestnews.rssfeed http://bit.ly/2Mih3Pp
via
IFTTT